തൃശൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു കര്‍ശനമായി നടപ്പാക്കും. അത്യാവശ്യമുളള കാര്യങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങിയാല്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. പുലര്‍ച്ചെ അഞ്ചിനും രാത്രി ഒമ്പതിനുമിടയില്‍ സ്വകാര്യവാഹനങ്ങളില്‍ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല.
കാറുകളില്‍ മുന്‍സീറ്റില്‍ ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. പിന്‍സീറ്റിലും രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാവുന്നത്. ഇത് കൂടാതെ ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്‍മെന്റ് മേഖലയിലേക്കോ അവിടെനിന്ന് പുറത്തേയ്‌ക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടാകില്ല.
ബിസിനസ് ആവശ്യങ്ങള്‍ക്കായി ഏത് മാര്‍ഗത്തിലൂടെയും കേരളത്തിലേക്ക് വരുന്നവര്‍ ഏഴ് ദിവസത്തിനകം മടങ്ങുകയാണെങ്കില്‍ ക്വെൈാറന്റന്‍ ആവശ്യമില്ല. എന്നാല്‍ സാമൂഹിക അകലം ഉള്‍പ്പെടെയുളള എല്ലാ സുരക്ഷാനിര്‍ദ്ദേശങ്ങളും അനുസരിച്ച് വേണം ഇവര്‍ കേരളത്തില്‍ കഴിയാന്‍. അതേ സമയം വിവിധതരം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവര്‍ ക്വാറന്റൈന്‍ പോകേണ്ടതില്ല.
ഇതിന് പുറമെ 65 വയസ്സിന് മുകളിലുളളവരും പത്ത് വയസ്സിന് താഴെയുളളവരും വീടുകളില്‍ തന്നെ കഴിയുന്നുവെന്ന് വൊളന്റിയര്‍മാരുടെ സഹായത്തോടെ ജനമൈത്രി പോലീസ് ഉറപ്പാക്കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ ഇക്കൂട്ടര്‍ക്ക് പുറത്ത് പോകാന്‍ അനുവാദമുളളൂ. ഗുരുതരമായ രോഗങ്ങളുളളവരും വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. ഏത് മാര്‍ഗ്ഗത്തിലൂടെയും കേരളത്തില്‍ പ്രവേശിക്കുന്നവര്‍ ഇ-ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: