തളിപ്പറമ്പ്: ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ഒരിക്കല്‍ക്കൂടി കടന്നു വരികയാണ്. പരിസ്ഥിതിയെ ഏറെ മലിനമാക്കുന്ന പ്ലാസ്റ്റിക്, പ്ലാസ്റ്റിക്കിതര മാലിന്യങ്ങള്‍ ഏറെയാണ്. വീടുകളില്‍ ഉണ്ടാകുന്ന ഇത്തരം പാഴ്വസ്തുക്കള് ഒഴിവാക്കുന്നത് വീടുവീടാന്തരം കയറിയിറങ്ങി പാഴ്വസ്തുക്കള് ശേഖരിക്കുന്നവര്‍ക്ക് നല്‍കിയാണ്. ചിലര്‍ വീട്ടുകാര്‍ക്ക് ചില്ലറ തുക നല്‍കും. ചില വീട്ടുകാര്‍ പാഴ്വസ്തു ഒഴിഞ്ഞതിന്റെ സന്തോഷത്തില്‍ പൈസ വാങ്ങാറുമില്ല.
നാടുമഴുവന്‍ നടന്ന് ശേഖരിക്കുന്ന പാഴ്വസ്തുക്കള് എത്തിച്ചേരുന്നത് വന്‍ കച്ചവടമായി മാറിയിരിക്കുന്ന ആക്രിക്കടയിലാണ്. ആക്രിക്കടക്കാരന് വാങ്ങുന്ന സാധനം കുന്നുപോലെ കൂട്ടിയിടുന്ന കാഴ്ച്ചയാണ് കാണുന്നത്. മഴക്കാലമാകുന്നതോടെ കൂട്ടിയിടുന്ന ആക്രി സാധനങ്ങള്‍ കൊതുക് , എലി എന്നിവ പെരുകാനും കാരണമാകുന്നു.
തളിപ്പറമ്പിലെ ഏറ്റവും വലിയ ആക്രിക്കച്ചവടം നടത്തുന്നത് ചിറവക്കിലുള്ള മുരുകന് സ്റ്റീല്‍സ് എന്ന സ്ഥാപനമാണ്. ഈ സ്ഥാപനം കൂട്ടിയിടുന്ന ആക്രി സാധനങ്ങള്‍ പരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രച്ചിറയുടെ ആനപ്പടവിനടുത്ത് സ്ഥാപന ഉടമ വാങ്ങിയ സ്ഥലത്ത് ആക്രി സാധനങ്ങള്‍ തുറസ്സായ സ്ഥലത്ത് കൂട്ടുന്നത് പ്രശ്നമാണെന്നു കാണിച്ച് പിസ്ഥിതി, വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന് നഗരസഭാധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ നടപടി ഒന്നും സ്വീകരിച്ചില്ലത്രെ.
ഇതേ പ്രശ്നം ഉന്നയിച്ച് വിജയ് നീലകണ്ഠന് സബ് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആക്രിസാധനങ്ങള്‍ തുറസ്സായ സ്ഥലത്ത് കൂട്ടിയിടുന്ന ഒരു വലിയ സ്ഥാപനം മന്നയ്ക്കും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: