ദുബായ്: കേരളത്തില്‍ ഇരുന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ദുബായിക്കെതിരെ വ്യാജവാര്‍ത്ത നല്‍കി. ദുബായില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ക്യാമറമാനെയും ഡ്രൈവറെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് പുണ്യമാസമായി കരുതുന്ന റംസാന്‍ മാസത്തില്‍ അബുദാബിയിലെ തെരുവോരത്ത് മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ കഴിഞ്ഞ ഒന്നരമാസമായി പട്ടിണിയില്‍ കിടന്നു എന്ന വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് അറസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് റിപ്പോര്‍ട്ടര്‍ അരുണ്‍ കുമാര്‍ കണ്ണൂര്‍ കരിവള്ളൂരിലെ വീട്ടിലിരുന്നാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്ത ചമച്ചത്. ഇതിനെതിരെ ദുബായിലെ മലയാളികള്‍ അടക്കമുള്ളവര്‍ രംഗത്തുവരുകയും സംഭവം ദുബായ് പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഷ്യാനെറ് ന്യുസ് ക്യാമറാമാന്‍ സുജിത്ത് സുന്ദരേശന്‍, ഏഷ്യാനെറ് ന്യുസിലെ പ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ദുബായ്‌ക്കെതിരെ വ്യാജവാര്‍ത്ത ചമയ്‌ക്കാന്‍ കൂട്ടുനിന്ന ഒരു സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ അഞ്ചുപേരാണുള്ളതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. എന്നാല്‍, ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് വ്യാജവാര്‍ത്ത നല്‍കിയ എഷ്യാനെറ്റ് സംഘത്തെ ഫ്‌ളാറ്റില്‍കയറി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് ഇന്നു പോലീസ് രേഖപ്പെടുത്തി. ഇവരെ അബുദാബി പൊലീസിനു നാളെ കൈമാറും.
വിസിറ്റിങ് വിസയില്‍ യുഎയില്‍ എത്തി മൂന്നു മാസം തെരുവോരത്ത് തങ്ങി മടങ്ങിപ്പോകുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്തയാണ് അറസ്റ്റിന് വഴിവെച്ചത്. നോമ്പ് മാസത്തില്‍ ഇവര്‍ മുഴുപട്ടിണിയാണെന്ന വ്യാജവാര്‍ത്തയാണ് ഏഷ്യാനെറ്റ് പ്രചരിപ്പിച്ചത്. ഒന്നരമാസമായി മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം പട്ടിണിയിലാണ് എന്ന വാര്‍ത്തയിലെ പരാമര്‍ശമാണ് അബുദാബി അധികൃതരെ നടപടി വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചത്. മലയളത്തിലുള്ള വാര്‍ത്തയും അറബി തര്‍ജിമയും ദുബായി പോലീസിന് ലഭിച്ചിട്ടുണ്ട്.
വ്യാജ വാര്‍ത്ത കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറും സിപിഎം മുന്‍ എംഎല്‍എയുടെ മകനുമായ അരുണ്‍ കുമാറും അറസ്റ്റ് ഭീഷണിയിലാണ്. അരുണ്‍ ദുബായില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യും. ഈ അരുണ്‍ കുമാറാണ് ഇന്ത്യയുടെ ചരിത്രദൗത്യമായ വന്ദേഭാരത് മിഷനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കിയത്. ഇതും ഗള്‍ഫ് എന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമമായ കരിവെള്ളൂരിലിരുന്നാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇന്ത്യക്കെതിരെയുള്ള വ്യാജ വാര്‍ത്ത ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിരവധി പേര്‍ ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ ഇരുന്നല്ലേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതെന്ന് നിരവധി ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഇയാള്‍ മറുപടി നല്‍കാന്‍ തയാറായിട്ടില്ല.
ഗള്‍ഫില്‍ നിന്ന് ആരെങ്കിലും വിളിച്ചുപറയുന്നത് വാര്‍ത്തയാക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇങ്ങനെയാണ് അറസ്റ്റിലേക്ക് നയിച്ച വ്യാജവാര്‍ത്തയും പിറന്നത്. നേരത്തെ ഖത്തര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്നുള്ള വ്യാജവാര്‍ത്ത പിറന്നതും കരിവെള്ളൂരില്‍ നിന്നാണ്. സങ്കേതിക പ്രശ്നങ്ങള്‍ക്കൊണ്ടാണ് വിമാനം റദ്ദാക്കിയത്. എന്നാല്‍, ഇക്കാര്യം ഇന്ത്യന്‍ എംബസിയോടു പോലും ചോദിക്കാതെ ഇയാള്‍ വ്യാജവാര്‍ത്ത പടച്ചുവിടുകയായിരുന്നു. സിപിഎം മുന്‍ എംഎല്‍എ പി രാഘവന്റെ മകനായ അരുണ്‍ കുമാര്‍ ഗള്‍ഫിലാണെന്നുള്ള കള്ളം പറഞ്ഞാണ് പ്രതിദിനം ഏഷ്യാനെറ്റിലൂടെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഗള്‍ഫില്‍ നിന്നും സിപിഎം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വിളിച്ചു പറയുന്ന കാര്യങ്ങളാണ് ഇദേഹം റിപ്പോര്‍ട്ടായി ഏഷ്യാനെറ്റില്‍ നല്‍കുന്നത്.
അരുണ്‍ കുമാറിന്റെ വ്യാജവാര്‍ത്തക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു. നുണ പ്രചാരണം തൊഴിലാക്കിയിരിക്കുന്ന ചിലരുണ്ട്. ചില മാധ്യമ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രമുഖ മാധ്യമമെന്ന് അവകാശപ്പെടുന്നവര്‍ വരെ ഇതിന് പിന്നിലുണ്ട്. ഗള്‍ഫിലെ വാര്‍ത്ത നല്‍കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ നാട്ടിലിരുന്നാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ചമയ്‌ക്കുന്നത്. ഇയാള്‍ നാട്ടിലിരുന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന യാഥാര്‍ത്ഥ്യം പ്രേക്ഷകരോട് വെളിപ്പെടുത്തണം. ഇത്തരം വൈറസുകളെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും വി മുരളീധരന്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: