ന്യൂദല്‍ഹി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബാഡ്മിന്റണ്‍ താരം എച്ച്. എസ്. പ്രണോയ് ബാഡ്മിന്റണ്‍ അസോസിയേഷനെതിരെ രംഗത്തെത്തി.
തന്നെ ഇത്തവണയും തഴഞ്ഞു. രാജ്യാന്തര തലത്തില്‍ തന്നെക്കാള്‍ കുറവ് വിജയങ്ങള്‍ നേടിയവരെയാണ് ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തതെന്ന് പ്രണോയ് ആരോപിച്ചു.
ഡബിള്‍സ് താരങ്ങളായ സത്വിക്സെയ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെയും സിംഗിള്‍സ് താരം സമീര്‍ വര്മയേുമാണ് ഇത്തവണ ബാഡ്മിന്റണ്‍ അസോസിയേഷന് അര്‍ജുന അവാര്‍ഡിനായ് ശുപാര്‍ശ ചെയ്തത്.
അര്‍ജുന അവാര്‍ഡ് ആ പഴയ കഥ തന്നെ. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ മെഡല്‍ നേടിയവരെ അസോസിയേഷന് ശുപാര്‍ശ ചെയ്തില്ല. ഈ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാത്തവരെയാണ് അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ രാജ്യത്തിന്റെ കാര്യം ഒരു തമാശയാണെന്ന് പ്രണോയ് ട്വിറ്ററില്‍ കുറിച്ചു. ഡബിള്‍സ് ജോഡിയായ സത്വിക്- ചിരാഗ് ടീം 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെളളി മെഡല്‍ നേടിയിരുന്നു. എന്നാല്‍ സമീര്‍ വര്‍മ പ്രധാനപ്പെട്ട വമ്പന്‍ ചാമ്പ്യന്ഷിപ്പുകളിലൊന്നിലും മത്സരിച്ചിട്ടില്ല. 2018 ല്‍ ഹോങ്കോങ് ഓപ്പണിന്റെ ഫൈനലിലെത്തി.
കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനങ്ങളൊന്നും നടത്താനായില്ല. 2016 ല്‍ ലോക റാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനത്തെത്തിയിരുന്നു. അതേസമയം, പ്രണോയ് 2018 ല്‍ കോമണ്‍വെല്‍ത്ത്് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ മിക്സഡ് ടീം അംഗമായിരുന്നു. 2018 ല്‍ ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: