ന്യൂദല്‍ഹി: ഐഎന്‍എസ്-സി വോട്ടര്‍ സ്റ്റേറ്റ് ഓഫ് നേഷന്‍ 2020 സര്‍വേ ഫലപ്രകാരം രാജ്യത്ത് ആകെ ഒരു ശതമാനം പൊതുജനങ്ങളുടേ പോലും പിന്തുണ നേടാതെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മുഖം രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും മിക്കയിടങ്ങളിലും രാഹുല്‍ ഗാന്ധിയേക്കാള്‍ ജനപ്രീതിയില്‍ ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെയുള്ള ദേശീയ അംഗീകാര റേറ്റിംഗ് 66 ശതമാനമായിരിക്കെ, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പ്രമുഖനായ നേതാവ് രാഹുല്‍ ഗാന്ധിയുടെ റേറ്റിങ് വെറും 0.58 ശതമാനമാണ്.
സംസ്ഥാനങ്ങളില്‍ ഉടനീളം 18.63 ശതമാനം പേര് മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തനിക്ക് വളരെയധികം സംതൃപ്തി നല്‍കുന്നതെന്ന് പറഞ്ഞപ്പോള്‍ 25.06 ശതമാനം പേര് തങ്ങള്‍ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്റെ പ്രകടനത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് 43.11 ശതമാനം പേര് അഭിപ്രായപ്പെട്ടു. ഐഎന്‍എസ്-സി വോട്ടര്‍ സ്റ്റേറ്റ് ഓഫ് നേഷന്‍ 2020 സര്‍വേയുടെ ആകെ ഫലത്തില്‍ രാഹുലിന്റെ റേറ്റിങ് 0.58 ശതമാനമാണ്. നരേന്ദ്ര മോദിയുടെ ഏറ്റവും മോശം അംഗീകാര റേറ്റിംഗിനടുത്താണ് രാഹുലിന്റെ ഏറ്റവും മികച്ച അംഗീകാര റേറ്റിംഗ് എന്നതു കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തില്‍ മോദിയേക്കാള്‍ ഒരു ശതമാനം മാത്രമാണ് രാഹുലിന്റെ അധിക ജനപിന്തുണ. കേരളത്തില്‍നിന്നുള്ള ലോക്സഭാഗം ആയിട്ടും മോദിയെ ഏറെ പിന്നിലാക്കാന്‍ സര്‍വേ പ്രകാരം രാഹുലിന് ആയിട്ടില്ല. 38.94 ശതമാനം കേരളീയര്‍ രാഹുല്‍ ഗാന്ധി നടത്തിയതില്‍ തൃപ്തിയുണ്ടെന്ന് പറഞ്ഞപ്പോള്‍ 32.49 ശതമാനം പേര് തങ്ങള്‍ തൃപ്തരല്ലെന്ന് അഭിപ്രായപ്പെട്ടു.
ഹിമാചല്‍ പ്രദേശിലാണ് മോദിക്ക് ഏറ്റവുമധികം ജനപ്രീതി. ഇവിടെ ജനങ്ങളില്‍ 95.1 ശതമാനവും മോദി പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. ഉത്തര്‍പ്രദേശില്‍ 64.06 ശതമാനവും ബിഹാറില്‍ 67.01 ശതമാനവും മോദിയെ അനുകൂലിക്കുന്നവരാണ്. കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നത്തില്‍ മികച്ച ഇടപെടല്‍ നടത്തിയതിനാല്‍ കുടിയേറ്റത്തൊഴിലാളികളുടെ ഈ സംസ്ഥാനങ്ങളിലെ മോദിയുടെ ജനപിന്തുണയില്‍ കുറവൊന്നും വന്നിട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. യുപിയില്‍ 23.95 ശതമാനവും ബിഹാറില്‍ 27.49 ശതമാനവുമാണ് രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി. തമിഴ്നാട്ടിലാണ് മോദി രാഹുലിനെ അപേക്ഷിച്ച് ജനപ്രീതിയില്‍ പിന്നില്‍. മോദിയേക്കാള്‍ അഞ്ചു ശതമാനം മുന്നിലാണ് ഇവിടെ രാഹുല്‍. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢില്‍ 89.09 ശതമാനവും മോദിയെ പ്രധാനമന്ത്രി പദത്തില്‍ ആഗ്രഹിക്കുന്നവരാണ്. രാഹുലിന് ഇവിടെ 4.55 ശതമാനം റേറ്റിങ് മാത്രമേയുള്ളൂ. രാഹുല്‍ ഗാന്ധിയുടെ അംഗീകാര റേറ്റിംഗുകള്‍ ഇരട്ട അക്കത്തില്‍ ഉണ്ടായിരുന്ന ആറ് സംസ്ഥാനങ്ങളോ പ്രദേശങ്ങളോ മാത്രമാണ് ഇത്. ശേഷിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഒന്നുകില്‍ ഒറ്റ അക്കത്തിലോ മോശമായിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: