ബത്തേരി : നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ബത്തേരി നഗരസഭയിലെ നാല് ഡിവിഷനുകളിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകി. തിങ്കളാഴ്ച രാത്രിയാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളായ നാല്‌പേരെയും ആരോഗ്യ വകുപ്പും പോലീസും കൊവിഡ് 19 ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഇവരോടൊപ്പം 22 പേരെയും ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്തു.
വയനാട്ടിലെ ഏക ഫൈവ് സ്റ്റാർ ഹോട്ടലുമായ ലാഡറിന്റെ നിർമ്മാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് കൊവിഡ് 19 സ്ഥിരികരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശികളായ മൂന്ന് പേർക്കും ഒഡീഷ സ്വദേശിയായ ഒരാൾക്കുമാണ് രോഗം സ്ഥിരികരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം പടർന്നതെന്ന് സംശയിക്കുന്നത്.
ഇവർക്ക് കൊവിഡ് 19 സ്ഥിരികരികരണം ഉണ്ടായ ഉടൻ തന്നെ തൊഴിലാളികൾ താമസിച്ചതിന്റെ പരിസര പ്രദേശങ്ങളിലടക്കം ആരോഗ്യ വകുപ്പും ഡിവിഷൻ വികസനസമിതി പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ജാഗ്രതാ നിർദേശം നൽകുകയുണ്ടായി. വീടുകളിൽ കഴിയുന്നവർ അനാവശ്യമായി പുറത്തിറങ്ങരുതെന്നും, സമീപത്തെ കടകൾ അടക്കാനും നിർദ്ദേശിച്ചു. ലാഡറിന്റെ നിർമ്മാണ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു.
തൊഴിലാളികൾ പുറത്ത് പോകുന്നത് തടഞ്ഞുകൊണ്ട് ആരോഗ്യ വകുപ്പും പോലീസും നിരീക്ഷണവും പ്രദേശത്ത് ആരംഭിച്ചു.രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കമുണ്ടായവരുടെയും, സെക്കണ്ടറി സമ്പർക്കമുള്ളവരുടെയും ലിസ്റ്റ് എടുക്കാനുള്ള ഊർ്ജ്ജിതശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച നാല്‌പേരും കഴിഞ്ഞ നവംബർ മാസം മുതൽ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഫൈവ് സ്റ്റർ ഹോട്ടലിന്റെ സമീപത്തായി താമസിച്ചു വരുകയാണ്. മഞ്ചേരിയിലെ നിർമ്മാൺ ഗ്രൂപ്പിലെ തൊഴിലാളികളാണ് ഇവർ. ഇരുപത്തിയാറ് നിർമ്മാണ തൊഴിലാളികളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഇവരെ കൂടാതെ ലാഡറിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 300 പേരാണ് ഉള്ളതെങ്കിലും ഇപ്പോൾ 147 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്.
ലാഡറിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹൈടെക് റോഡിന്റെ നിർമ്മാണത്തിനായി ഊരാളുങ്കൽ ലേബർ കോട്രാക്ട് സൊസൈറ്റിയുടെ 60 തൊഴിലാളികളും റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ കൊവിഡ് സ്ഥിരികരിച്ച മേഖലയിൽ പണിയെടുക്കുന്നുണ്ട്.സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം ഉണ്ടായതോടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് റാണ്ടം ടെസ്റ്റ് നടത്തിയപ്പോൾ ഇപ്പോൾ രോഗം സ്ഥിരികരിച്ച നാല് പേർ അടക്കം 10 പേരെയാണ് പരിശോധനക്കായി അയച്ചത്. ഇതിൽ നാല് പേരുടെ റിസൽറ്റാണ് കഴിഞ്ഞ ദിവസം പോസ്റ്റീവായി കണപ്പെട്ടത്. ഇവർക്ക് രോഗം എവിടെ നിന്നാണ് പിടിപെട്ടത് വ്യക്തമല്ല.
കഴിഞ്ഞ മാസം 23-ന് നോർത്ത് ഇന്ത്യയിൽ നിന്ന് ലാഡറിലേക്ക് നിർമ്മാണ സാമഗ്രികളുമായി ലോഡ് വിരുന്നു. ലോഡ് ഇറക്കിയത് ലോഡിംഗ് തൊഴിലാളികളാണ്. ഇവരോടും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോടും ക്വാറന്റൈനിയിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൂളവയൽ,കുപ്പാടി, കാരക്കണ്ടി, മന്തൊണ്ടിക്കുന്ന്, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിലും ബത്തേരി പ്ട്ടണത്തിലുമാണ് തൊഴിലാളികൾ എല്ലാ ആവശ്യങ്ങൾക്കുമായി പോയി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: