ന്യൂദല്‍ഹി: മുസ്ളിം ഭുരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ക്കു നേരെ അക്രമങ്ങള്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട അക്രമങ്ങള്‍, കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, പുണ്യസ്ഥലങ്ങള്‍ അശുദ്ധമാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ രാജ്യവ്യാപകമായി നടക്കുന്നു.
ഹിന്ദുക്കള്‍ക്കെതിരായ അസഹിഷ്ണുതയും അക്രമവും ഉണ്ടാകുന്നത് കെട്ടിച്ചമച്ച പ്രചാരണം മൂലമാണ്. ന്യൂനപക്ഷങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും തെറ്റിദ്ധരിപ്പിക്കാനും നടത്തിയ ഗൂഢാലോചന ചിലയിടങ്ങളില്‍ വിജയിച്ചു എന്നതിന്റെ തെളിവാണിത്.
സിഎഎ നടപ്പാക്കിയാല്‍ മുസ്ലീങ്ങള്‍ക്ക് അവരുടെ മൂന്ന് തലമുറകളിലുള്ള സ്വത്ത് രേഖകള്‍ കാണിക്കേണ്ടിവരുമെന്നും രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കുമെന്നും ലജ്ജയില്ലാതെ പ്രചരിപ്പിച്ചു.രാംജന്മഭൂമി വിധിന്യായത്തിനുശേഷം സമാന പ്രചാരണം നടത്തി. അസത്യത്തിന്റെ ഈ പ്രചാരണം ഭൂരിപക്ഷ ഹിന്ദു സമുദായത്തിനെതിരെ ന്യൂനപക്ഷങ്ങളില്‍ വികാരം സൃഷ്ടിച്ചു. അസഹിഷ്ണുത അക്രമങ്ങളിലേക്ക് തിരിഞ്ഞു.
അടുത്തകാലത്ത് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരായി നടന്ന അക്രമങ്ങളുടെ പട്ടിക വിശ്വഹിന്ദു പരിഷത്ത് പുറത്തിറക്കി.
ബീഹാര്‍
ജൂണ്‍ 10ന് ബെഗുസരായി ജില്ലയിലെ നൂര്‍പുരില്‍ 3 മുസ്ലിം അക്രമകാരികള്‍ ദളിത് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. മകളെയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ഇതുവരെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റവാളികള്‍ സമൂഹത്തില്‍ ഇപ്പോഴും കറങ്ങി നടക്കുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഗ്രാമം വിട്ടു പോകാന്‍ ജിഹാദികള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണ്. കിഷന്‍ഗഞ്ചില്‍ 15 വയസ്സുള്ള ഹിന്ദു ദളിത് യുവതിയെ ജിഹാദികള്‍ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്നു. ബെഗുസരായിലെ സരായി ഗ്രാമത്തില്‍ രാഹുല്‍ പൊദ്ദാറിന്റെ കുടുംബത്തെ ആക്രമിച്ചു. റംസാന് മാസം യുവാക്കള്‍ക്ക് രാമായണപാരായണത്തിനു സൗകര്യം ചെയ്തു കൊടുത്തതായിരുന്നു കാരണം
പശ്ചിമ ബംഗാള്‍
പശ്ചിമ ബംഗാളില്‍ അടുത്തിടെ ഹൂഗ്ലി ജില്ലയിലെ ഭദ്രാസര് തഹ്സിലിലെ തെല്നി പാഡ ഗ്രാമത്തില്‍ മൂന്ന് ദിവസമായി തുടര്‍ച്ചയായി ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടു. വീടുകള്‍ കത്തിച്ചു. സ്ത്രീകളെ മര്‍ദ്ദിക്കുകയും ചെയ്തു. പോലീസ് നിഷ്ക്രിയമായിരുന്നു. മാല്‍ഡയിലെ ഹരിചന്ദ്ര ബ്ലോക്കില്‍ ഹിന്ദു ആവാസകേന്ദ്രം കൊള്ളയടിക്കുകയും ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. മുര്‍ഷിദാബാദ് ജില്ലയില്‍ ഹിന്ദു പ്രദേശങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നു.
ജാര്‍ഖണ്ഡ്
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച റാലിയില്‍ പങ്കെടുത്തതിന് ലോഹര്‍ദാഗയിലെ നീരജ് പ്രജാപതി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബം. അനാഥമായി.
കര്‍ണാടക
കര്‍ണാടക മടിക്കേരിയില്‍ കുട്ടപ്പ, മൂഡബിദ്റെയില് പ്രശാന്ത് പൂജാരി, മൈസൂരില്‍ രാജു, കുശാല്‍നഗറില്‍ പ്രവീണ്‍ പൂജാരി, ബാന്റ്വാലില് ശരദ് മടിവാള്, സുറത്കലില്‍ ദീപക് റാവു, ബാംഗ്ലൂരില്‍ രുദ്രേഷ്, കുമാതയില് പരേഷ് മെസ്സ എന്നിവര്‍ ജിഹാദികളുടെ കൈകളാല്‍ കൊല്ലപ്പെട്ടു.
ഹരിയാന
ഹരിയാനയിലെ മേവാട്ട് മേഖലയില്‍ ജിഹാദികള്‍ ഹിന്ദുക്കളെ പീഡിപ്പിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മേജര്‍ ജനറല്‍ ജി. ഡി. ബക്ഷിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ വസ്തുതാന്വേഷണ സംഘം ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കി.മേവാത്തില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ കാരണം നിരവധി ഹിന്ദുക്കള്‍ നാടും വീടും വിട്ടു പോകാന്‍ നിര്‍ബന്ധിതരായി. പല ഗ്രാമങ്ങളിലും ഹിന്ദുക്കള്‍ താമസിക്കുന്നില്ല. മറ്റു പലതിലും, ഗ്രാമത്തില്‍ താമസിക്കുന്ന ഹിന്ദു കുടുംബങ്ങളുടെ എണ്ണം ഇപ്പോള്‍ 5 ല്‍ താഴെയാണ്. ഒരു കേസില്‍, ചിരൗലിപുന്ഹാനയിലെ ഒരു വാല്മീകി കുടുംബത്തില്‍ നടന്ന വിവാഹാഘോഷ വേളയില്‍ മുസ്ലിംകള് ആക്രമിക്കുകയും ബരാത്തികളെ അടിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. പുന്‍ഹാന പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു. കുലൈത (നാഗിന) ഗ്രാമത്തില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ വസിക്കുന്നു. അതില്‍ 10 പേര് മാത്രമാണ് ഹിന്ദുക്കള്‍. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് പോലും ഹിന്ദുക്കള്‍ക്ക് ബുദ്ധിമുട്ടാണ്. സ്ത്രീകളും സുരക്ഷിതരല്ല. മെയ് 12 ന് ഒരു ഹിന്ദു ബാലന്റെ ശിഖ (ചിഹ്നം) സംബന്ധിച്ച് മോശം പരാമര്‍ശം നടത്തിയത്. പ്രതിഷേധിച്ചപ്പോള്‍ 200 ഓളം പേര് അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് കുടുംബത്തെ ക്രൂരമായി മര്‍ദ്ദിച്ചു.
ദില്ലി
ഹൗസ് കാസില്‍ ഒരു ഹിന്ദുവും ചില മുസ്ലീം ആണ്‍കുട്ടികളും തമ്മില്‍ പാര്‍ക്കിംഗ് സംബന്ധിച്ച് ചെറിയ തര്‍ക്കമുണ്ടായിരുന്നു. അതിനു മറുപടിയായി ഒരു വലിയ മുസ്ലീം ആള്‍കൂട്ടം ഒത്തുകൂടി അടുത്തുള്ള ഒരു ഹിന്ദു ക്ഷേത്രത്തെ ആക്രമിക്കുകയും അതിലെ ദേവതകളെ നശിപ്പിക്കുകയും ചെയ്തു. ദില്ലിയിലെ ടാഗോര്‍ ഗാര്‍ഡനില്‍ ഒരു തെരുവില്‍ വെച്ചാണ് അങ്കിത് ശര്‍മയെ മുസ്ലീം കാമുകിയുടെ കുടുംബം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് കൊലപ്പെടുത്തിയത്. വീട്ടുകാര്‍ അങ്കിത്തിനെ കൊന്നതായി മുസ്ലീം പെണ്‍കുട്ടി തന്നെ പറഞ്ഞു. സംഭവത്തില്‍ ദില്ലി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയുണ്ടായി. പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപദ്രവിച്ചതില്‍ പ്രതിഷേധിച്ച് 51 കാരനായ ധ്രുവ് ത്യാഗിയെ ദേശീയ തലസ്ഥാനത്തെ മോതി നഗറില്‍ മുഹമ്മദ് ആലം, ജഹാംഗീര്‍ ഖാന് എന്നിവര്‍ കൊലപ്പെടുത്തി. ധ്രുവ് ത്യാഗിയുടെ മകനെയും കൊലയാളികള്‍ ആക്രമിച്ചു. 11 പേര് ചേര്‍ന്നാണ് ധ്രുവ് ത്യാഗിയെ കൊന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
അസം
മെയ് 24ന് സനാതന്‍ ദേഖാ എന്ന പച്ചക്കറി വില്‍പ്പനക്കാരനെ കാംരൂപ് ജില്ലയില്‍ എസ് യു വി കാറില്‍ സഞ്ചിരിക്കുന്ന 5 പേര് കൊലപ്പെടുത്തി. അവരുടെ വണ്ടിയില്‍ ദേഖയുടെ സൈക്കിള്‍ ഇടിച്ചു എന്നതായിരുന്നു പ്രകോപനം. 5 പേരില്‍ ഫൈസുര്‍ ഹഖ്,യുസുഫുദ്ദിന് ആഹ്മെദ് എന്ന 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശ്
യുപിയിലെ ഗോണ്ട ജില്ലയില്‍ ഇമ്രാന്, തുഫയില്‍, റംസാന്, നിസാമുദ്ദീന്‍ എന്നിവര്‍ വിഷ്ണു ഗോസ്വാമിയെ പെട്രോള്‍ ഉപയോഗിച്ച് ജീവനോടെ ചുട്ടുകൊന്നു. അച്ഛനോടൊപ്പം മടങ്ങുമ്പോള്‍ റോഡരികിലെ ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്നു വിഷ്ണു. ഇതിനിടയില്‍, വിഷ്ണുവിനോടും പിതാവിനോടും ഇവര്‍ തര്‍ക്കമുണ്ടാക്കി. തുടര്‍ന്നവര്‍ വിഷ്ണുവിന്മേല് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഹിന്ദു നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകം എല്ലാവരേയും നടുക്കി. അഹമ്മദാബാദില്‍ നിന്ന് യുപിയിലേക്ക് വ്യാപിച്ച മതമൗലികവാദികളുടെ വ്യാപകമായ ഗൂഢാലോചന അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഘോഷയാത്രയില്‍ പങ്കെടുത്തതിനാലാണ് ചന്ദന്‍ ഗുപ്തയെ കസ്ഗഞ്ച് ജില്ലയില്‍ കൊലപ്പെടുത്തിയത്. വിഎച്ച്പി, എബിവിപി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ത്രിവര്‍ണ്ണ ഘോഷയാത്രയില്‍ അദ്ദേഹം ‘ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം മുഴക്കി. മുസ്ലിം ആധിപത്യമുള്ള പ്രദേശത്തിലൂടെ കടന്നുപോയ ത്രിവര്‍ണ്ണ യാത്രയില്‍ ചിലര്‍ പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചു. ത്രിവര്‍ണ്ണപതാക വഹിച്ചവരെ മേല്‍ക്കൂരയില്‍ നിന്ന് കല്ലെറിയുകയും വെടി.വെടിവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ ചന്ദന്‍ മരിച്ചു.
ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ വാര്‍ത്താ തലക്കെട്ടുകളായി മാറുന്നില്ല. പത്രങ്ങളിലും വിഷ്വല്‍ മീഡിയയിലും പ്രത്യക്ഷപ്പെടുന്നില്ല. ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
അര്ജ്ജുന് മുരളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: