ശ്രീനഗര്‍: ഇന്ത്യന്‍ സുരക്ഷാസേനയ്‌ക്കു വീണ്ടും വന്‍നേട്ടം. പുല്‍വാമയില്‍ നടത്തിയ മിന്നല്‍ നീക്കത്തിലൂടെ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇതില്‍ ഒരു ഭീകരന്‍ ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ ഇസ്മായില്‍ അല്‍വി ആണെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഷഹീദ് ഭട്ട്, മസൂര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ജയ്‌ഷെ ഭീകരര്‍. പുല്‍വമായില്‍ ഇന്ത്യന്‍ സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരേ ആക്രമണം നടത്തി ജവാന്‍മാരെ വധിച്ച ബോംബ് നിര്‍മിച്ചത് ഇസ്മായില്‍ ആയിരുന്നു. ശേഷം പുല്‍വാമയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് സ്‌ഫോടകശേഖരവുമായി ഒരു കാര്‍ സേന കണ്ടെത്തിയിരുന്നു. ഇതിനു പിന്നിലും ഇസ്മായില്‍ ആണെന്ന് സൈന്യം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ ശക്തമാക്കിയത്. പുല്‍മായ്‌ക്കു കിലോമീറ്ററുകള്‍ അകലെ ഒരു ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചു കഴിയുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം മിന്നലാക്രമണം നടത്തി ഭീകരരെ വധിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ട്രാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: