പുനലൂര്‍: ഉത്ര വധക്കേസില്‍ ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്ത സുരേന്ദ്രനെ പുനലൂരിലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത ശേഷം മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്കി.
ഉത്രയുടെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് സൂരജ് ഉത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ സുരേന്ദ്രനെ ഏല്‍പ്പിച്ചിരുന്നു. പിന്നീട് റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടിരുന്ന 37 പവന് സ്വര്‍ണ്ണം അന്വേഷണ സംഘം കണ്ടെത്തുകയും സുരേന്ദ്രനെ അറസ്റ്റു ചെയ്യുകയുമായിരുന്നു എന്ന് പോലിസ് പറഞ്ഞു. പിന്നീട് തെളിവ് എടുപ്പിന് ശേഷം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് ഇന്നലെ വൈകിട്ട് 4.30ന് പുനലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നമ്പര്‍ ഒന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്ത ശേഷം കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ:പ്രിജേന്ദ്രലാല് കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: