കോഴിക്കോട്: ഓണ്‍ലൈന്‍ പഠനവുമായി പുതിയ അധ്യയന വര്‍ഷം തുടങ്ങിയെങ്കിലും വിക്ടേഴ്സ് ചാനല്‍ നല്‍കാതെ പ്രമുഖ ഡിടിഎച്ച് സേവനദാതാക്കള്‍. വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവര്ക്കും ലഭ്യമാക്കുമെന്നായിരിന്നു സര്‍ക്കാര്‍ അറിയിപ്പ്. എല്ലാ ഡിടിഎച്ച് സേവനദാതാതാക്കള്ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അത് പാലിക്കപ്പെടുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പ്. ഓരോ സേവനദാതാവും വിക്ടേഴ്സ് ചാനല്‍ നല്ക്കുന്ന നമ്പരുകളും വിദ്യാഭ്യാസ അധികൃതര്‍ പരസ്യപ്പെടുത്തിയിരുന്നു.
എന്നാല്‍ ചുരുക്കം ചില ഡിടിഎച്ച് സേവന ദാതാക്കളേ വിക്ടേഴ്സ് ചാനല്‍ വരിക്കാര്‍ക്ക് നല്കിയുള്ളൂ. സണ്‍നെറ്റ്, വീഡിയോകോണ്‍, ടാറ്റാ സ്കൈ തുടങ്ങിയ പ്രമുഖ സേവനദാതാക്കള്‍ വിക്ടേഴ്സ് ചാനല്‍ നല്‍കിയില്ല.ഇതോടെ ടിവിക്ക് മുന്നില്‍ കുത്തിയിരുന്ന് പഠനത്തിന് തയ്യാറായിരുന്ന ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും നിരാശരായി.
അടിസ്ഥാന കാര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുമാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്. ജില്ലയിലെ പലയിടത്തും ടിവിയോ, സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത വിടുകളുണ്ട്. ചില കോളനികളിലും ഇതാണവസ്ഥ. കേരളത്തിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആവശ്യവ്യം സര്‍ക്കാരിന്റെ ഉത്തരവ് പരിഗണിച്ച് തങ്ങളുടെ നെറ്റ്വര്‍ക്ക് വഴി വിക്ടേഴ്സ് ചാനല്‍ നല്‍കാത്ത ഡിടിഎച്ച് സേവനദാതാക്കളുടെ നിലപാടും വിമര്‍ശിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: