നെടുങ്കണ്ടം: മാവടി കുഴിക്കൊമ്പ് കരയില്‍ നിന്നും എക്‌സൈസ് 220 ലിറ്റര്‍ കോട പിടികൂടി നശിപ്പിച്ചു. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സിന്റെയും സംയുക്ത പരിശോധനയിലാണ് കോട പിടികൂടിയത്. രതീഷ് ഭവനം വീട്ടില്‍ അനീഷ് എന്നയാളുടെ പറമ്പിലാണ് കോടയും വാറ്റുപകരണങ്ങളും ഒളിപ്പിച്ചിരുന്നത്. അനീഷിനെ പ്രതിയാക്കി കേസെടുത്തു.
പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നില്ല. പ്രതി കുറച്ചു നാളായി ചാരായം വാറ്റി വില്പന നടത്തി വരുകയായിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍. രാജന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എം.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. കെ.എസ്, ലിജോ ജോസഫ്, നൗഷാദ് എം, ശശികുമാര്‍ കെ.ആര്‍, രതീഷ് കുമാര്‍ എം. ആര്‍, ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
നാല് ലിറ്റര്‍ ചാരായം പിടികൂടി
പീരുമേട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി നാല് ലിറ്റര്‍ ചാരായം പിടികൂടി. ആദ്യ കേസില്‍ ഉപ്പുതറ വന്‍മാവില്‍ നിന്ന് 3 ലിറ്റര്‍ വാറ്റുചാരായവും 150 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.മാക്കാനാനിക്കല്‍ രാജപ്പന്റെ പുരയിടത്തിലെ താല്ക്കാക്കാലിക ഷെഡില്‍ നിന്നാണ് കണ്ടെത്തിയത്.
പരിശോധനക്കിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ രാജീവ് പി ഭാസ്‌കര്‍, ആല്‍ബിന്‍ ജോസ്, പി.കെ. ബിജുമോന്‍ എന്നിവര്‍ പങ്കെടുത്തു. രണ്ടാമത്തെ കേസില്‍ മേമാരിയില്‍ നിന്ന് ഒരു ലിറ്റര്‍ വാറ്റുചാരായം പിടിച്ചു.
ശാപോംപ്പാക്കല്‍ സാബുവിന്റെ പേരില്‍ കേസെടുത്തു. റെയ്‌സില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ്, ഓഫീസര്‍മാരായ മനോജ് സെബാസ്റ്റ്യന്‍, ബിജുമോന്‍ കൂടാതെ ജോബി, രാജീവ്, ജയിംസ് എന്നിവരും പങ്കെടുത്തു. കൂടാതെ അനധികൃതമായി കള്ള് ചെത്തിയതിന് ഈട്ടിക്കല്‍ സതീശനെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: