പാലക്കാട്: കൊറോണ സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. എംഎം വാര്‍ഡിലുള്ള സ്ത്രീകളും, വൃദ്ധരും, പ്രേമഹരോഗികളും ഉള്‍പ്പെടെ പതിനെട്ടോളം പേരാണ് പരാതിയുമായി രംഗത്തെത്തിയത്.
കൃത്യസമയത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും ഉച്ചയൂണ് ലഭിച്ചത് മൂന്നുമണിക്ക് ശേഷമാണെന്നും രോഗികള്‍ ആരോപിച്ചു. രോഗികളുടെ വീഡിയോ സന്ദേശം പുറത്തുവന്നതോടെ ജില്ലാമെഡിക്കല്‍ ഓഫീസര്‍ കെ.പി. റീത്ത ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. ജില്ലാശുപത്രിയിലുള്ള ആരോഗ്യപ്രവര്‍ത്തകക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഇതേതുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ചില ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പോയതാണ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാന്‍ കാരണമെന്ന് ഡിഎംഒ പറഞ്ഞു. ഭക്ഷണം കൃത്യസമയത്ത് എത്തിക്കുന്നതിനുള്ള സംവിധാനം ചെയ്തതായും ഡിഎംഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: