കുവൈറ്റ് സിറ്റി – കുവൈറ്റില്‍ ഇന്നും ഏറ്റവും കൂടുതൽ കൊറോണ രോഗ ബാധ റിപ്പോർട്ട് ചെയ്തത് ഫർവാനിയ മേഖലയിലാണ്. കുവൈറ്റ് സ്വദേശികളിലാണ് ഏറ്റവും കൂടുതൽ രോഗബാധയേറ്റത്. 201 ഇന്ത്യക്കാർ ഉൾപ്പെടെ 887 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു.
ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 8677 ഇന്ത്യാക്കാരുള്‍പ്പെടെ 28649 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേരാണ് കൊറോണ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. രാജ്യത്തെ കൊറോണ മരണസംഖ്യ 226ആയി. രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുപ്രകാരം കുവൈറ്റ് സ്വദേശികൾ 314പേരും,
ഈജിപ്ത്‌കാർ 115ഉം ബംഗ്ലാദേശികൾ 96 പേരും മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണു. ഇന്ന് 1382പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 14281ആയി. രാജ്യവ്യാപകമായി കൊറോണ റാപ്പിഡ് പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ ദിവസം പരിശോധനയ്‌ക്ക് വിധേയമാക്കിയ 3 325 പേരില്‍ 887 പേർക്കാണ് കൊറോണ രോഗബാധ ഇന്നു സ്ഥിതീകരിച്ചത്. ആകെ 14142 പേരാണു ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 187 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: