തിരുവനന്തപുരം: വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്ത ദേവികയുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പിണറായി സര്‍ക്കാറിനെന്ന് യുവമോര്‍ച്ച. ഇതില്‍ പ്രതിശേധിച്ച് യുവമോര്‍ച്ച വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.
മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പഠന സാമഗ്രികള്‍ എല്ലാവരിലും എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ സാധിക്കണം. വായനശാലകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ കുട്ടികള്‍ക്കും ക്ലാസുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
യാതൊരു വിധ മുന്നൊരുക്കങ്ങളും നടത്താതെ തിടുക്കത്തില്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചതാണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള കാരണം. 2.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ടി വിയോ സ്മാര്‍ട്ട് ഫോണുകളുടേയോ സൗകര്യങ്ങളില്ല എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന കണക്കുകളാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അതിലും എത്രയോ കൂടുതലാണെന്നും യുവമോര്‍ച്ച പറഞ്ഞു.
QIP മീറ്റിംങ്ങുകളില്‍പ്പോലും കൃത്യമായി ചര്‍ച്ച ചെയ്യാതെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. പ്രധാനാധ്യാപകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശം നല്കുകയല്ലാതെ അതിനു വേണ്ട സാമ്പത്തിക സഹായമുള്‍പ്പെടെ ഒന്നും ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ല.എല്ലാ മേഖലകളിലും മുന്നൊരുക്കമില്ലാത്ത നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: