ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിലൂടെ രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മൂലം ലോകരാജ്യങ്ങളെല്ലാം മോശം അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. ഈ പ്രതിസന്ധികാലത്തെ മറിമടക്കാന്‍ ഇന്ത്യയ്ക്കും കരുത്തും ഊര്‍ജവും ഉണ്ട്. രാജ്യത്തെ ഉയര്‍ന്ന വളര്‍ച്ചയിലേക്ക് നയിക്കുന്നതിനൊപ്പം കോവിഡിനെതിരായ പോരാട്ടവും നമ്മുക്ക് തുടരേണ്ടതുണ്ട്. ജൂണ്‍ എട്ടിനു ശേഷം രാജ്യത്തെ വ്യവസായ-വാണിജ്യ മേഖലകള്‍ക്കുള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 125ാം വാര്‍ഷികാഘോഷം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ മികവുകള്‍, പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി എന്നിവയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ശരിയായ നടപടികള്‍ എല്ലാം ശരിയായ സമയത്ത് സ്വീകരിച്ചിട്ടുണ്ട്. ഇനി കോവിഡ് പോരാട്ടത്തിനൊപ്പം സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തി ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന.സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്എംഇ) അവസരങ്ങള്‍ പരമാവധി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ലോക്ക്ഡൗണിനു ശേഷം ചെറിയ ഇളവുകള്‍ നല്കിയപ്പോള് തന്നെ രാജ്യം വളര്‍ച്ചയുടെ പാതയിലേക്ക് എത്തിയെന്നും പ്രധാനമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: