കുവൈറ്റ് സിറ്റി – കുവൈറ്റില്‍ രോഗമുക്തിയുടെ കാര്യത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ധനവാണ് ഉണ്ടായത്. പുതുതായി 1513 പേര് രോഗമുക്തി നേടി. കൊറോണ മുക്തരായവരുടെ എണ്ണം ഇതോടെ 12899 ആയി. 24 മണിക്കൂറിനുള്ളില്‍ 3664 പേരെയാണ് കോറോണ ടെസ്റ്റിന് വിധേയമാക്കിയത്. ഇതില്‍719 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 27762 ആയി. പുതിയ രോഗികളില്‍ 156 പേര് ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8446 ആയി. 8 പേരാണ് കുവൈത്തില്‍ പുതുതായി കൊറോണ ബാധിച്ചു മരിച്ചത്.
അതേ സമയം കുവൈത്തില്‍ കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞ എല്ലാ വിസകളും ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കൂടാതെ നാട്ടില്‍ പോയി മടങ്ങി വരാന്‍ കഴിയാത്തവരുടെ വിസ കാലാവധിയും നീട്ടി നല്‍കും.
എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാര്‍ക്കും അവരുടെ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കുന്നതിനും തീരുമാനിച്ചു.
കൊറോണ പ്രതിസന്ധി നേരിടുന്ന നിരവധി വിദേശികള്‍ക്ക് കുടിയേറ്റ വിഭാഗത്തിന്റ തീരുമാനം വലിയ ആശ്വാസമാണ് നല്‍കുന്നത്.
ചൂട് കനത്തതിനാല്‍ കുവൈത്തില്‍ ഉച്ചസമയത്തെ പുറംജോലിക്കുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നു. രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ സൂര്യാതപം ഏല്ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: