”ഒരു സംഭവം ജൂണ്‍ ഒന്നാം തീയതി പറയേണ്ടതുണ്ട്. 2004 മാര്‍ച്ച് 19ന് മലപ്പുറം ജില്ലാ പഞ്ചായത്ത് മീറ്റിങ് കൂടുകയാണ്. മുഖ്യ അജണ്ട ആദരണീയ എപിജെ അബ്ദുല്‍ കലാം നിരന്തരം ഉദ്‌ബോധിപ്പിച്ചു കൊണ്ടിരിക്കുന്ന വിദൂര വിദ്യാഭ്യാസ പദ്ധതി മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എങ്ങനെ നടപ്പിലാക്കണം എന്നതാണ്. ഇതിനായി ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ മീറ്റിങ്ങില്‍ കെല്‍ട്രോണ്‍ ജനറല്‍ മാനേജറും പ്രോജക്ട് മാനേജറും ഞാനും ഐടിഐ സ്‌കൂളിലെ ജില്ലാ കോഡിനേറ്ററും പങ്കെടുത്തിരുന്നു. 2004 എന്നുപറയുമ്പോള്‍ ലറൗരീാ കമ്പനിയോ ബൈജു ആപ്പൊ ഒന്നും വിദ്യാഭ്യാസ കണ്ടന്റുകളെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. ആ മീറ്റിങ്ങില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ക്വാളിറ്റിയുള്ള ഡിജിറ്റല്‍ പ്രൊജക്ടര്‍, കംപ്യൂട്ടര്‍, യുപിഎസ്, സ്‌ക്രീന്‍, ഓഡിയോ സിസ്റ്റവും കൂട്ടത്തില്‍ കുറെ വിദ്യാഭ്യാസ കണ്ടന്റുകളുടെ ഡിവിഡിയും നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം. ഉമ്മര്‍, ധനകാര്യ സ്റ്റാന്‍ഡിങ്ങും വൈസ് പ്രസിഡന്റുമായ അബ്ദുറഹ്മാന്‍ രണ്ടത്താണി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗമായിരുന്ന കെ.ടി. ജലീല്‍ (iuml) എന്നിവരാണ് പ്രമുഖര്‍.
വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി ആയിരുന്നു മലപ്പുറത്തെ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആദ്യമായി എന്നോട് ചോദിച്ചത്. ഞാന്‍ പദ്ധതി ഉണ്ടാക്കി, തുടര്‍ന്ന് കെല്‍ട്രോണിനെ ജില്ലാ പഞ്ചായത്ത് ബന്ധപ്പെട്ടു.
കൗണ്‍സില്‍ മീറ്റിങ്ങില്‍ ഇടതുപക്ഷ മെമ്പര്‍മാര്‍ അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും ഇത് പ്രായോഗികമല്ലെന്നും വാദിച്ച് പദ്ധതിയെ എതിര്‍ത്തു. വല്ല്യ അധ്യാപഹനായ കെ.ടി. ജലീലും (ഭരണപക്ഷം) ആവുന്നത്ര കുത്തിതിരിപ്പ് ഉണ്ടാക്കി. പക്ഷേ അഡ്വ. എം. ഉമ്മര്‍ എന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സത്യസന്ധതയും വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ നിശ്ചയദാര്‍ഢ്യത്തിനും മുമ്പില്‍ ജലീലിന് തോല്‍വി സമ്മതിച്ചു കൊടുക്കേണ്ടി വന്നു. ഒരു കോടി 86 ലക്ഷം രൂപ ചെലവാക്കി 2004 മാര്‍ച്ച് 22ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ അനുമതി നല്‍കി. അന്നേ ദിവസം ഉച്ചയ്‌ക്ക് ഊണ് കഴിക്കുമ്പോഴാണ് ഈ പദ്ധതിക്ക് എന്ത് പേരിടണമെന്ന് ആലോചിച്ചത്. വൈകുന്നേരമായപ്പോഴേക്കും അബ്ദുറഹ്മാന്‍ രണ്ടത്താണിയും ഞാനും പ്രോജക്ട് മാനേജറും കണ്ടെത്തിയ പേരായിരുന്നു സ്മാര്‍ട്ട് ക്ലാസ് റൂം. അന്നുവരെ ഒരാളും ‘സ്മാര്‍ട്ട് ക്ലാസ് റൂം’ എന്ന പേര് ഉപയോഗിച്ചിരുന്നില്ല.
പേര് ട്രേഡ് മാര്‍ക്ക് റജിസ്റ്റര്‍ ചെയ്യണം എന്നൊക്കെ അന്ന് പദ്ധതിയുണ്ടായിരുന്നു, നടന്നില്ല. സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇലക്‌ട്രോണിക്ക് സാധനങ്ങള്‍ വാങ്ങിച്ചാല്‍ സ്റ്റോക്കില്‍ കയറ്റി പെട്ടി പൊട്ടിക്കാത്ത സ്ഥിരം രീതി മലപ്പുറത്തില്ല. വളരെ വിജയിച്ച ഒരു പദ്ധതി. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദ്ധതി നടപ്പിലാക്കിയ ശേഷവും പദ്ധതിക്കെതിരെ ഇടത് അധ്യാപക സംഘടനകള്‍ നിരന്തരം സമരം ചെയ്തു. എന്തായാലും സ്മാര്‍ട്ട് ക്ലാസ് റൂം എന്ന പദ്ധതി 2004 ജൂണ്‍ ഒന്നിന് മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ആദ്യമായി നടപ്പിലാക്കിയതെന്നും അധ്യാപകരുടെ ജോലി കളയുന്ന സാമ്രാജ്യത്വ അജണ്ടയെന്ന് പറഞ്ഞാണ് ഇടതുപക്ഷം ഇതിനെ എതിര്‍ക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കാനും, കെ.ടി. ജലീല്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന് എതിരായിരുന്നെന്നും പറയാനാണീ കുറിപ്പ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക