കണ്ണൂര്‍: ഇന്നലെ സംസ്ഥാനത്ത് 57 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ച വെങ്കിലും കണ്ണൂർ ജില്ലയിൽ പോസറ്റീവ് കേസുകളില്ലാത്തത് ആശ്വാസകരമായി.ഇതു കൂടാതെ കണ്ണൂരിൽ ചികിത്സയിലുള്ള ഒരു രോഗി കൂടി രോഗമോചനം നേടുകയും ചെയ്തു.
ഇതിനിടെ ചെറുപുഴയിൽ റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റിനിൽ പോയ നാല് പൊലിസ് .ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം നെഗറ്റീവായി .കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതിയുമായി ഇടപെഴകിയ പൊലിസുകാരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. വരും ദിവസങ്ങളില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്ന കാര്യം ജില്ലാ ഭരണകൂടം പരിശോധിച്ചു വരികെയാണ്.
തിങ്കളാഴ്‌ച്ച ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിക്കാതിരുന്നത്.ഇതിനിടെ ജില്ലയിലെ സമൂഹവ്യാപനം സംശയിക്കുന്ന മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. ധര്‍മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാര്‍ഡുകളും പോലീസ് പൂര്‍ണമായും അടച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആളുകള്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര മുന്നറിയിപ്പു നൽകി. ധര്‍മ്മടത്ത് 21 അംഗ കുടുംബത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇതിന്റെ ഉറവിടം’ കണ്ടെത്താത്തുമാണ് ജില്ലയില്‍ സമൂഹ വ്യാപനമെന്ന ആശങ്കക്കിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: