മോദി തന്‍ മോടിയില്‍ മോദാം നമുക്കിന്ന്
മോഹന സ്വപ്നങ്ങള്‍ നെയ്‌തെടുക്കാം
മോഹങ്ങള്‍ രൂപങ്ങളായ് വിടര്‍ത്താം
മോഹിത ഭാരതം വീണ്ടെടുക്കാം
ഭാരത വാസി തന്‍ ഭാരത്തേപ്പേറിയ ഭാഗീരഥി
വീണ്ടും ഭാസുരമായ് ഭാഗ്യവിധാതാവിന്‍
ഭാവനക്കൊത്ത് നാം ഭാവിയിലേക്കൂളിയിട്ടിറങ്ങാം
മോദിക്ക് മുമ്പും മോദിക്ക് ശേഷവും എന്ന വിശേഷണമൊത്തു പോകും
സംസ്ഥാന മുഖ്യനായ് പരിണതപ്രജ്ഞനായ് പരമപദം തന്നെ തേടിയെത്തി..
നൂറ്റാണ്ടുകള്‍ നീണ്ട സംസ്‌കാരഹത്യക്കറുതി വരുത്തുവാന്‍ കച്ചകെട്ടി
ആയുസ്സിലാദ്യമായ് ‘ആയുഷി’നായൊരു മന്ത്രാലയം തീര്‍ത്തു ധന്യമാക്കി..
ഭാരത ശാസ്ത്രമാം ‘യോഗ’യെ ഭൂലോക വേദി തന്‍ നിറുകയില്‍ കുടിയിരുത്തി..
ആയുസ്സിന്‍ വേദത്തെ നിശ്ചയദാര്‍ഢ്യത്താല്‍ മുന്‍നിരയേറ്റുവാന്‍ മുന്നില്‍ നില്‍പ്പൂ
വിദ്യാലയങ്ങള്‍ സരസ്വതീക്ഷേത്രമായ് വീണ്ടെടുത്തൂ നാട്ടിന്‍ പൈതൃകത്താല്‍…
വിജ്ഞാനികള്‍ നാട്ടിന്നഭിമാനികള്‍ എല്ലാം പേക്കാല യവനിക നീക്കി വന്നു.
‘ഭാരതമെന്ന പേര് കേട്ടാലഭിമാനപൂരിതമാകണമന്തരംഗം’ എന്ന കവി സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയ കര്‍മ്മയോഗി
എന്താണ് ഭാരതം എന്താണ് സംസ്‌കൃതി എന്താവണം നമ്മള്‍ എന്ന് കാട്ടീ
അടിമയായ് മാറിയ ഭാരതമാനസം സടകൂടഞ്ഞെഴുന്നേറ്റു നിവര്‍ന്ന് നില്‍പ്പൂ
മോചിതരായ യുവത്വമേ.. നിങ്ങളീ ഭാരത ദേശത്തെ കൈവിടാതെ,
പാതകള്‍ വെട്ടി മുന്നേറുക സാഘോഷം ആവോളമുണ്ടല്ലോ ആയുധങ്ങള്‍
ഈരഞ്ച് പത്താകും വാര്‍ഷികമെത്തിടാന്‍ ആമോദമോടെഞാന്‍ കാത്തിരിപ്പൂ
അകലെയല്ലതു ദൂരമധികമില്ല
നമ്മള്‍ ഇനിയും പുണരാന്‍ കൊതിച്ച ഭൂമി
ലോകനന്‍മയ്‌ക്കായ് പ്രാര്‍ത്ഥിച്ചോരെന്റെ ഭൂമി..
ഡോ. ബി.ജി ഗോകുലൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: