ആലപ്പുഴ: സ്വച്ഛ് കേരള ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സേവാഭാരതി ഇന്നലെ ആലപ്പുഴ ജില്ലയില്‍ ആയിരത്തിലധികം പൊതുഇടങ്ങള്‍ ശുചീകരിച്ചു. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ആര്‍എസ്എസ് സംസ്ഥാന സഹസേവാ പ്രമുഖ് എം.സി. വത്സന് നിര്‍വഹിച്ചു. ഒരു ദിവസം കൊണ്ട് ശുചീകരണം അവസാനിപ്പിക്കില്ല, മഴക്കാലത്തെ പകര്‍ച്ചവ്യാധികള്‍ അടക്കം മുന്നില്‍ കണ്ട് വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സേവന പ്രവര്‍ത്തനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാതൃക സൃഷ്ടിക്കുകയാണ് സേവാഭാരതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ അഞ്ഞൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളിയായി. കണിയാമ്പറ്റ, കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ ശുചീകരണത്തിലേര്‍പ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: