വാഷിങ്ടണ്‍ : ആഫ്രിക്കന്‍ വംശജനെ പട്ടാപ്പകല്‍ പോലീസുകാരന് കാല്‍മുട്ടിന് ഞെരിച്ചുകൊന്ന സംഭവത്തില്‍ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ യുഎസ് പ്രസിഡന്റിന്റെ ഡൊണാള്‍ഡ് ട്രംപിനെ ഭൂര്‍ഗഭ അറയിലേക്ക് മാറ്റിയാണ് സംരക്ഷണം നല്‍കിയതെന്ന് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെ സുരക്ഷ ഒരുക്കുന്നതിനായാണ് ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റിയത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു മുന്നിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചു കയറിയതോടെയാണ് ട്രംപിനെ കുറച്ചു സമയത്തേക്കു മാറ്റി നിര്‍ത്തിയത്. ഒരു മണിക്കൂറിന് ശേഷം വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേര്‍ന്നത്. ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. മെലാനിയ ട്രംപിനെയും മകന് ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല.
മേയ് 25ന് മിനിയപ്പലിസില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവര്ഗക്കാരന് പോലീസ് പിടിയില്‍ മരണമടയുന്നത്. മരണവേദനയില്‍ പിടയുമ്പോള്‍ ഇയാള്‍ പോലീസുകാരനോട് പറഞ്ഞ ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന വാക്കുകളിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. പ്രതിഷേധം നിയന്ത്രിക്കാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ സജ്ജരാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: