Categories: Kollam

കൊല്ലത്ത് പ്രതിഷേധവുമായി അന്യസംസ്ഥാന തൊഴിലാളികൾ; പോലീസ് വി​രട്ടി​യോടി​ച്ചു

പോലീസ് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസി​ലാക്കാന്‍ ശ്രമി​ച്ചെങ്കി​ലും വി​ജയി​ച്ചില്ല. തുടര്‍ന്നാണ് വി​രട്ടി​യോടി​ച്ചത്. തൊഴി​ലാളി​കളി​ല്‍ ആരെയെങ്കി​ലും കസ്റ്റഡി​യി​ലെടുത്തോ എന്ന് വ്യക്തമല്ല.

Published by

കൊല്ലം: നാട്ടിൽ പോകാൻ ട്രെയിൻ അനുവദിക്കണമെന്ന് പറഞ്ഞ് റോഡ് ഉപരോധിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരേ പോലീസ് ലാത്തി വീശി .കൊല്ലം തോപ്പിൽക്കടവിൽ രാവിലെ 9 മണിയോടെ നൂറോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് പ്രകടനമായി എത്തിയത് .

റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച അന്യസംസ്ഥാന തൊഴിലാളികളോട് മടങ്ങിപോകാൻ അവിശ്യപ്പെട്ടിട്ടും പോകാത്തതിനെ തുടർന്ന് വെസ്റ്റ് സി ഐ രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് ലാത്തിവീശിയോടിക്കുകയായിരുന്നു. തോപ്പിൽ കടവ് ഭാഗത്തെ ബോട്ട് യാഡിൽ ജോലി ചെയ്യുന്നവരാണ് പ്രകടമായി എത്തിയത്.  

പശ്ചിമ ബംഗാൾ ,ആസ്സാം തുടങ്ങിയ ഭാഗത്തു നിന്നുള്ള തൊഴിലാളികൾ ആണ് ഇവർ. തങ്ങൾക്ക് ജോലി ഇല്ലാ കൈയിൽ പണം ഇല്ലാ, ഭക്ഷണം കിട്ടുന്നില്ല നാട്ടിൽ പോകാൻ ട്രെയിൻ അനുവദിക്കണം തുടങ്ങിയ പരാതികളുമായാണ് അന്യസംസ്ഥാന തൊഴിലാളികൾ തെരുവിൽ ഇറങ്ങിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by