ഇടുക്കി: അറബിക്കടലിലെ തെക്ക് കിഴക്കന്‍ മേഖലയിലും സമീപത്തെ കിഴക്കന്‍ മദ്ധ്യമേഖലയിലുമായി ഇന്നലെ ഉച്ചയോടെ ന്യൂനമര്‍ദം രൂപമെടുത്തു. നാളെ ഇത് ചുഴലിക്കാറ്റാകാന്‍ സാധ്യത. കേരളത്തിനോട് ചേര്‍ന്ന് രൂപപ്പെട്ടതിനാല്‍ മഴയും കടല്‍ക്ഷോഭവും ശക്തമാകും. ഗുജറാത്ത്-വടക്കന്‍ മഹാരാഷ്‌ട്ര തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.
കനത്ത നാശം വിതച്ച ബംഗാള്‍ ഉള്‍ക്കടലിലെ ഉം പുന്‍ ചുഴലിക്കാറ്റിന് പിന്നാലെ എത്തുന്ന ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത് ബംഗ്ലാദേശാണ്. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള 13 രാജ്യങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരമുള്ള ആദ്യ പേര് കൂടിയാണിത്. സമുദ്ര കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഇവിടേയും പ്രകടമാണ്. ഇന്ന് ഉച്ചയോടെ ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദം നാളെയോടെ ചുഴലിക്കാറ്റാകും.
രണ്ടിന് രാവിലെ വരെ വടക്ക് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് പിന്നീട് തിരിഞ്ഞ് വടക്ക് -വടക്ക് കിഴക്ക് ദിശയിലൂടെ സഞ്ചരിക്കും. 3ന് വടക്കന്‍ മഹാരാഷ്‌ട്ര, ഗുജറാത്ത് തീരത്തെത്തും. 110 കിലോ മീറ്റര്‍ വരെ വേഗത കൈവരിക്കുമെങ്കിലും ഇത് ഏത് തരത്തില്‍ മേഖലയെ ബാധിക്കുമെന്നത് വരും ദിവസങ്ങളിലെ വ്യക്തമാകൂ.
അതേ സമയം നാല് വരെ മേഖലയില്‍ ഉള്‍ക്കടല്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. തീരത്ത് 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാം. വടക്കന്‍ കേരളത്തിലെ തീരദേശ മേഖലയില്‍ ശക്തമായ കടല്‍കാറ്റിനും സാധ്യതയുണ്ട്. അതേ സമയം ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ അറബിക്കടലിലെത്തിയ കാലവര്‍ഷം ഇന്ന് കേരളത്തിലെത്തുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. അതേ സമയം ഒമാന്‍-യമന്‍ തീരത്തുള്ള മറ്റൊരു ന്യൂനമര്‍ദത്തിന് ഇന്ന് മുതല്‍ ശക്തി കുറഞ്ഞ് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: