കോഴിക്കോട്: കഴിഞ്ഞദിവസം കോവിഡ് പോസിറ്റീവായ ഒരു വയസ്സുള്ള കുട്ടിയുടെ അമ്മയ്ക്ക് (23) കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരില്‍ കൊടുവള്ളി സ്വദേശിനിയെ കൂടാതെ ദുബായില്‍ നിന്നെത്തിയ കല്ലാച്ചി സ്വദേശികൂടിയാണുള്ളത്. നാല് പേരുടെ ഫലം നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.
രണ്ടാമത്തെ വ്യക്തി 36 വയസ്സുള്ള കല്ലാച്ചി നാദാപുരം സ്വദേശിയാണ്. 27 ന് ദുബായില്‍ നിന്നു വിമാനമാര്‍ഗം കണ്ണൂരിലെത്തി രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് 29ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു. രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന 4 പേര് ഇന്നലെ രോഗമുക്തരായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 3 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഒരാളുമാണ് രോഗവിമുക്തരായത്.
ഇപ്പോള്‍ 34 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 16 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 14 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര് കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: