തിരുവനന്തപുരം : അഞ്ചാംഘട്ട ലോക്ഡൗണ്‍ സംസ്ഥാനത്ത് വരുത്തുന്ന ഇളവുകള്‍ എന്തൊക്കെയെന്ന് ഇന്ന് അറിയാം. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ ചര്‍ച്ച ചെയ്തായിരിക്കും നടപടി സ്വീകരിക്കുക.
ഈ മാസം എട്ട് മുതല്‍ ലോക്ഡൗണില്‍ കേന്ദ്രം ഇളവുകള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹോട്ടലുകള്‍ ആരാധനാലയങ്ങള്‍ തുടങ്ങിയവ മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാം. എന്നാല്‍ ഹോട്ടലുകളില്‍ ആകെ സീറ്റിന്റെ പകുതിയാളുകളെ മാത്രമേ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കൂ.
ഷോപ്പിങ് മാളുകളില്‍ 50 ശതമാനം കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ സാധിക്കും. എന്നാല്‍ സംസ്ഥാനത്തെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന യാത്ര ഉള്‍പ്പടെയുള്ളവയ്ക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യത. പൊതു ഗതാഗതം പുനഃസ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ഘട്ടംഘട്ടമായി ലോക്ക്ഡൗണില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ‘അണ്‍ലോക്ക് വണ്‍’ എന്നാണ് പേര് നല്‍കിയത്. എന്നാല്‍ കണ്ടെയ്ന്മെന്റ് സൊണുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാത്രമാണ് ഈ ഇളഥവുകള് പ്രാബല്യത്തില്‍ ഉള്ളത്. കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശ്ശന നിയന്ത്രണങ്ങളായിരിക്കും. സംസ്ഥാന സര്‍ക്കാരിന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: