തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കൊറോണ വൈറസ് വ്യാപിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കേരളത്തിലെത്തിയ മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്തിന് എല്ലാ ജില്ലകളിലൂടെയും സഞ്ചരിക്കാന്‍ അനുമതി നല്കി പിണറായി സര്‍ക്കാര്‍. ഹോട്ട് സ്പോട്ടുകളില്‍ നിന്ന് എത്തുന്ന എല്ലാ മലയാളികളെയും സര്‍ക്കാര്‍ 14 ദിവസം കോറന്റേന്‍ നിരീക്ഷണത്തില്‍ വയ്ക്കുമ്പോഴാണ് ബര്‍ക്കാ ദത്തിന് ‘ഇളവ്’ അനുവദിച്ചത്.
കൊറോണ ഏറ്റവും അധികം ബാധിച്ച ദല്‍ഹി, പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന് ഗുജറാത്ത് തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ 72ല്‍ അധികം ഹോട്ട്സ്പോട്ടുകള്‍ സന്ദര്‍ശിച്ചശേഷമാണ് ഇവര്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത ധാരാവിയിലും, 62 ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധിച്ച മഹാരാഷ്ട്രയിലെ സിയോണ്‍ ആശുപത്രിയും ഈ മാസം സന്ദര്‍ശിച്ചിരുന്നു.
ഇവര്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടേയും കൊറോണ ഹോട്ട് സ്പോട്ടുകളിലൂടേയും യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോഴും സഞ്ചരിക്കുകയാണ്. നിരീക്ഷണത്തില്‍ ആക്കുന്നതുള്‍പ്പെടെയുള്ള യാതൊരുവിധ നടപടിയും പിണറായി സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ല. ഇവര്‍ സ്വന്തം യുട്യൂബ് ചാനലിന്റെ പ്രമോഷന് വീഡിയോയ്ക്കായി കേരളത്തിലെത്തി പ്രതിദിനം നൂറുകണക്കിന് ആള്‍ക്കാരുമായാണ് ഇടപെഴകുന്നത്.
കൊറോണ ബാധിച്ച ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കഴിഞ്ഞ രണ്ടുമാസമയി ദിവസം അവര്‍ സഞ്ചരിച്ച് സ്വന്തം യുട്യൂബ് ചാനലിനായി റിപ്പോര്‍ട്ടുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. വടക്കെ ഇന്ത്യ മുതല്‍ ആരംഭിച്ച സഞ്ചാരം കഴിഞ്ഞ ദിവസം കേരളത്തിലെത്തി. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇതുവരെ രാജ്യത്ത് 14000 കിലോമീറ്റര്‍ സഞ്ചരിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയെന്ന് ബര്‍ക്ക ദത്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതരസംസ്ഥനങ്ങളില്‍ നിന്നു വരുന്ന മലയാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ പിണറായി സര്‍ക്കാരാണ് അതിതീവ്ര ഹോട്ട് സ്പോട്ടുകള്‍ കടന്നെത്തിയ ബര്‍ക്ക ദത്തിന് വേണ്ട എല്ലാ സൗകര്യവും ഒരുക്കികൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: