കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാ സിനിമകളുടെയും റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. തിയറ്ററുകളില്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. എന്നാല്‍, റിലീസിന് മുന്നേ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബ്’. ചിത്രത്തിന്റെ അവകാശത്തിനായി 125 കോടി രൂപയാണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ മുടക്കിയിരിക്കുന്നത്. 125 കോടി രൂപയുടെ ഡിജിറ്റല്‍ റൈറ്റ്സ് ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്.
സാധാരണയായി 60-70 കോടി രൂപയാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് തുകയായി ലഭിക്കുക. എന്നാല്‍, ഇത് ഓടിടി പ്രീമിയര്‍ റിലീസ് ആയതിനാലും തീയറ്റര്‍ ഉണ്ടാവാത്തതിനാലും നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെട്ടിരുന്നു.
രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ലക്ഷ്മി ബോംബ് അദ്ദേഹത്തിന്റെ തന്നെ ‘കാഞ്ചന’ എന്ന തമിഴ് ഹൊറര്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ്. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനി, തുഷാര്‍ കപൂര്‍, തരുണ്‍ അറോറ തുടങ്ങിയവരും സിനിമയില്‍ വിവിധ വേഷത്തില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: