മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
അപ്രതീക്ഷിതമായ ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. വാക്കുതര്ക്കങ്ങളില് നിന്ന് ഒഴിഞ്ഞു നില്‍ക്കണം. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം. തൊഴില്‍പരമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കൂടുതലാകും.
ഇടവക്കൂറ്:
കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
മക്കള്‍ ശത്രുതയോടെ പെരുമാറും. ചില സമയങ്ങളില്‍ ബുദ്ധി മന്ദീഭവിച്ചതുപോലെ തോന്നും. ചതിയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.
മിഥുനക്കൂറ്:
മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുണ്യകര്‍മങ്ങള്‍ ചെയ്യാനവസരമുണ്ടാകും. തൊഴില്‍ രംഗത്ത് മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കണം. സ്വജനങ്ങളുടെ ശത്രുത കൂടുതലാകും. യാത്രകള്‍കൊണ്ട് ക്ലേശങ്ങള്‍ കൂടുതലാകും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
നല്ല പ്രവൃത്തികള്‍ ചെയ്താലും മറ്റുള്ളവര്‍ തെറ്റിദ്ധരിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്താനിടയുണ്ട്. എല്ലാ കാര്യത്തിലും തടസ്സങ്ങളും ക്ലേശങ്ങളും അനുഭവപ്പെടും. ഉദരരോഗത്താല്‍ വളരെ കഷ്ടപ്പെടും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
അപ്രതീക്ഷിതമായ ധനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കുടുംബ സ്വസ്ഥതകളും മനഃക്ലേശവും കൂടുതലാകും. സ്വജനങ്ങളുമായുള്ള മാനസികമായ അകല്‍ച്ച തുടരും.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
മക്കളുടെ പെരുമാറ്റത്തില്‍ സങ്കടം തോന്നും. ദാമ്പത്യ ക്ലേശം തുടരും. സമൂഹത്തില്‍ മാന്യത ലഭിക്കും. തൊഴില്‍ രംഗം മെച്ചപ്പെടും. സമര്‍ദ്ദങ്ങളെ നേരിടാനുള്ള ആത്മധൈര്യം ലഭിക്കും.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
പണം ഉണ്ടെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. ശരീര ക്ഷീണം കൂടുതലാകും. കണ്ണിന്റെ അസുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
പലവിധ ദുഃഖാനുഭവങ്ങള്‍ക്ക് ഇടയുണ്ട്. തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യങ്ങള്‍ എല്ലാം അനുകൂലമായിത്തീരും. എല്ലാ കാര്യങ്ങള്‍ക്കും സഹായിക്കാനാളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലം.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. വിവാഹലോചനകള്‍ തടസ്സപ്പെടും. തൊഴില്‍രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാകും. ശരീരസ്ഥിതി സമ്മിശ്രമായിരിക്കും. യഥാര്‍ത്ഥ മിത്രങ്ങളെ തിരിച്ചറിയാനുള്ള അവസരങ്ങള്‍ ഉണ്ടാകും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ജീവിതമാര്‍ഗ്ഗത്തിനായുള്ള പരിശ്രമങ്ങള്‍ സാധിക്കുന്നതാണ്. ഗൃഹോപകരണങ്ങള്‍ക്ക് നഷ്ടമുണ്ടാകും. വാസസ്ഥാനം വിട്ട് മാറിത്താമസിക്കാന്‍ ഇടയാകും. നിസ്സാരമെന്നു തോന്നുന്ന പല പ്രശ്നങ്ങളും കൂടുതല്‍ ധനം ചെലവിടേണ്ടിവരും.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
സന്താനങ്ങളെ സംബന്ധിച്ച് വിഷമങ്ങള്‍ അനുഭവിക്കേണ്ടതായി വരും. തൊഴില്‍ രംഗത്ത് സ്ഥാനചലനത്തിന് സാധ്യത. ആരോഗ്യനില മെച്ചമായി തുടരും. സഞ്ചാരവേളകള്‍ മനോദുരിതത്തിന് ഇടയാകുന്നതാണ്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
ആഗ്രഹത്തിനൊത്ത വിവാഹ ബന്ധങ്ങള്‍ വന്നുചേരും. സര്‍ക്കാരില്‍നിന്നും സഹായങ്ങള്‍ ലഭിക്കും. പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും. സഹോദരങ്ങളുമായി മത്സരബുദ്ധിയോടുകൂടി പെരുമാറാന്‍ ഇടയാകും. വരുമാനത്തില്‍ കവിഞ്ഞ ചെലവുകള്‍ക്ക് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: