കണ്ണൂര്‍: വാട്സ് ആപ്പിലെ തെറ്റായ പ്രചാരണത്തില്‍ മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു. ന്യൂമാഹി പിഎച്ച്സിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ് അമിതമായി ഗുളികകള്‍ കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലിചെയ്തെന്ന് ചിലര്‍ കുപ്രചരണം നടത്തുന്നു. ആത്മാര്‍ഥമായി ചെയ്യുന്ന തന്നോട് ചിലര്‍ എന്തിനാണ് ഇങ്ങനെ പൊരുമാറുന്നതെന്ന് അറിയില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലുപേരാണെന്നും ഇവരുടേതെന്ന പേരില്‍ വാട്സ്ആപില് പ്രചരിക്കുന്ന ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
മൂന്ന് മാസത്തിലധികമായി അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന തനിക്കെതിരെ ചിലര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നു. വീടുകളില്‍ പോയി രോഗികളെ പരിചരിക്കുന്ന തന്നെക്കുറിച്ച് ആരും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും കുറിപ്പിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: