ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഇ തോയ്ബ ഭീകരര്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയോടെ നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരര്‍ പിടിയിലായത്. അനന്ത്നഗ് ജില്ലയിലെ പോഷ്ക്രിരി മേഖലയില്‍ ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസും സൈന്യവും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു.
അതാര് ഷമാസ് മിര്‍ മുഷ്താഖ് അഹമ്മദ് മിര്‍, മുദാസിര്‍ അഹമ്മദ് മിര്‍, എന്നിവരെയാണ് സോപോര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തി. നിരവധി കുറ്റകരമായ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊറോണ വൈറസിന്റെ മറവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ ഉള്‍പ്പടെയുള്ള പ്രധാന മേഖലകളില്‍ സുരക്ഷാ സംവിധാനം ശക്മമാക്കി. കര്‍ശ്ശന പരിശോധനയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇതിന് മുമ്പ് കുല്‍ഗാമിലെ വന്‍പോര പ്രദേശത്ത് ഇന്ന് പുലര്‍ച്ചയോടെ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. പ്രദേശത്ത് ഭീകരര്‍ താവളമടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും സിആര്‍പിഎഫും കരസേനയും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: