ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ജൂണ്‍ എട്ടിന് ശേഷം ചില ഇളവുകള്‍ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. മൂന്ന് ഘട്ടങ്ങളിലായാണ് ഇളവുകള്‍ നല്‍കുക. രണ്ടാം ഘട്ടത്തില്‍ സ്കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ അനുവാദം നല്‍കും. ഇത് സംബന്ധിച്ച് ജൂലായില്‍ തീരുമാനമുണ്ടായേക്കും. സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ സര്‍ക്കാരുകളുമായി ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.
കണ്ടെയ്ന്മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ഇളവുകളുണ്ടാകും. ജൂണ്‍ എട്ടിന് ശേഷം ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും മറ്റും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയേക്കും
updating….
പ്രതികരിക്കാൻ ഇവിടെ എഴുതുക: