നാം ഇപ്പോള്‍ കടന്നുപോകുന്നത് ഏറെ പ്രയാസമുള്ള കാലഘട്ടത്തിലൂടെയാണ്. കൊറോണ മഹാമാരിയുടെ വ്യാപനതീവ്രതകൊണ്ട് മാത്രമല്ല, അതിന്റെ ഫലമായി രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ ആഘാതങ്ങളും ഭൗമ-തന്ത്രപ്രധാന ആഘാതങ്ങള്‍ കൊണ്ടുകൂടിയാണ് അത്. നിരവധി പ്രത്യാഘാതങ്ങള്‍ക്കിടയില്‍ എല്ലാ രാജ്യങ്ങളും സാമ്പത്തിക പ്രത്യാഘാതം നേരിട്ടുകൊണ്ടിരിക്കുന്നു. ഈ മഹാമാരിയുടെ ഫലമായി ഒരു വലിയ സാമ്പത്തിക ആഘാതം നേരിടാന്‍ നമ്മളും തയ്യാറെടുക്കുകയാണ്. എന്നാല്‍ അത് വിചാരിച്ചതിലും കുറഞ്ഞ തീവ്രതയിലായിരിക്കുമെന്നാണ് തോന്നുന്നത്. ഈ കാലഘട്ടത്തില്‍ നമുക്ക് ആപേക്ഷിതകാര്യങ്ങള്‍ മാത്രമേ പറയാനാവൂ. കാരണം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരാത്ത ഒരൊറ്റ രാജ്യവും ഉണ്ടാവില്ല. എങ്കിലും ആപേക്ഷികമായി തന്നെ പറയട്ടെ ഭാരതം കുറഞ്ഞ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുന്നതിനോടൊപ്പം തന്നെ മറ്റ് വികസിത-വികസ്വര രാജ്യങ്ങളോട് തുലനം ചെയ്യുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നമുക്കിതിനെ അതിജീവിക്കാന്‍ കഴിയും. കോവിഡ് അനന്തര പുതിയ ലോകക്രമം എങ്ങനെയായിരിക്കും എന്നതിനെപ്പറ്റിയുള്ള ചിന്തകള്‍ ലോകത്തെല്ലായിടത്തും ഉയര്‍ന്നുവരുന്നുണ്ട്. ഇതില്‍ ആദ്യത്തെ ചോദ്യം ഒരു പുതിയ ലോകക്രമം ഉണ്ടാകുമോ, ഇല്ലയോ എന്നതാണ്.
യഥാര്‍ത്ഥത്തില്‍ ഒരു പുതിയ ലോകക്രമത്തിനുള്ള പശ്ചാത്തലം ഈ പുതിയ നൂറ്റാണ്ടിലെ നാടകീയ മാറ്റങ്ങളുടെ ആവിര്‍ഭാവത്തോടെ തന്നെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. പുതിയ ആഗോള ശാക്തിക സന്തുലനം രൂപപ്പെടുന്ന സാഹചര്യത്തിലാണ് നമ്മള് കൊറോണ മഹാമാരിയെ മുഖത്തോട് മുഖം കാണാന്‍ ഇട വന്നിരിക്കുന്നത്. ഏറ്റവും ശക്തരായ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങള്‍ ഈ മഹാമാരിയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് സാമ്പത്തിക പ്രത്യാഘാതങ്ങളുടെ ദീര്‍ഘകാല ദുഷ്ഫലങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്ന് നാം മനസ്സിലാക്കി. ദോഷകരമായ സാമ്പത്തിക പിന്നാക്കാവസ്ഥകള്‍ ഈ രാജ്യങ്ങളെ രണ്ടു ദിശകളിലേക്ക് തള്ളിമാറ്റിയേക്കാം. ഒന്നാമത് ആന്തരികമായവ അവര്‍ കൂടുതല്‍ ഉളളിലേക്ക് ഒതുങ്ങിയേക്കും. പ്രസിഡന്റ് ട്രംപിന്റെ അമേരിക്ക ഒന്നാമത് എന്ന പ്രചരണം നമ്മള് കേട്ടുകഴിഞ്ഞതാണ്. ഈ വര്‍ഷാവസാനം നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ ട്രംപ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ അമേരിക്ക ഒന്നാമത് എന്ന ആശയവുമായി മുന്നോട്ട് പോകാന്‍ അദ്ദേഹം ബാദ്ധ്യസ്ഥനായിരിക്കും. അതുകൊണ്ട് ചില രാജ്യങ്ങള്‍ കൂടുതല്‍ ഉള്ളിലേക്ക് ഒതുങ്ങാനാണ് സാധ്യത കാണുന്നത്. അതേസമയം പുതിയ ശാക്തിക കളിക്കാരുടെ നേരെ തിരിയുന്ന മറ്റ് രാജ്യങ്ങള്‍ക്കും ധാരാളം അവസരങ്ങള്‍ ഉണ്ടാകും. നമ്മുടെ അയല്പക്കത്തുള്ള ചൈന തീര്‍ച്ചയായും ഒരു ശക്തമായ സാമ്പത്തിക ശക്തിയായി മുന്നേറുകയാണ്. ഈ മാരക വൈറസ് കാരണം സാമ്പത്തികമായി യാതനകള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും വരാനിരിക്കുന്ന വര്‍ഷങ്ങളിലും ദശാബ്ദങ്ങളായി അവരുടെ സാമ്പത്തിക ശാക്തീകരണം തന്നെ ആധിപത്യം പുലര്‍ത്തും. അവരുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6 മുതല്‍ 7 ശതമാനം വരെ പിന്നോട്ട് പോകുമെന്നുതന്നെയാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ചൈന വ്യത്യസ്തമായൊരു വികസനമാതൃകയും സമ്പത്വ്യവസ്ഥയുമുള്ള വ്യത്യസ്തമായൊരു രാജ്യമാണെന്ന കാര്യം നമുക്കറിയാവുന്നതാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് അത് പകര്‍ത്താനോ പ്രായോഗികമാക്കാനോ കഴിയില്ല.
അതിനാല്‍തന്നെ, സമ്പദ്വ്യവസ്ഥയ്ക്കു ചില പ്രത്യാഘാതങ്ങള്‍ ഉറപ്പാണെങ്കിലും കരുത്തുറ്റ സാമ്പത്തിക ശക്തിയായി വീണ്ടും മാറാന്‍ ചൈന ശ്രമിക്കും. എന്നിരിക്കെ, സാമ്പത്തിക രംഗത്തു വിജയിക്കുന്നതിനും പുനരുദ്ധരിക്കപ്പെടുന്നതിനും ഭാവിക്കുമായി ചൈനയോടു ചേര്ന്നുനില്ക്കാന് മറ്റു രാജ്യങ്ങള്‍ ശ്രമിക്കുക സ്വാഭാവികമാണ്. രണ്ടു തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാവാം.
മറ്റൊരു പ്രത്യേക സാഹചര്യവും മഹാവ്യാധി ലോകത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ മഹാവ്യാധി നിമിത്തം ലോകത്തിനാകെ ഇളക്കം സംഭവിച്ചു. നമ്മെയെല്ലാം വിറപ്പിച്ച ഘടകമെന്താണ്? കണ്‍പീലിയുടെ ആയിരത്തിലൊന്നു മാത്രം വലിപ്പമുണ്ടെന്ന് ഊഹിക്കപ്പെടുന്ന വളരെ ചെറിയ വൈറസാണോ? അതാണെന്നു ഞാന്‍ കരുതുന്നില്ല. സത്യത്തില്‍ ആശങ്കപ്പെടുത്തുന്നതു രണ്ടു രാജ്യങ്ങളുടെ കഥയാണ്. ഏറ്റവും ശക്തമായതെന്നു കരുതുന്ന രാജ്യം പ്രതികരിച്ച രീതി. കരുത്തുറ്റ രാജ്യം മറ്റു രാജ്യങ്ങളെ സഹായിക്കാതെ നിലകൊള്ളാതിരുന്ന നിലകൊണ്ട ചിത്രം. തീര്‍ച്ചയായും അടുത്ത സന്ദേശം നല്‍കുന്നുണ്ട്. മറ്റേ സന്ദേശം വന്നത് മറ്റൊരു വലിയ രാജ്യമായ ചൈനയുടെ പ്രതികരണത്തില്‍നിന്നാണ്. വളരെ രഹസ്യാത്മകമായ രീതിയില്‍ വൈറസിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് ആ രാജ്യം അവലംബിച്ചത്. ആദ്യത്തെ രണ്ടു മാസം വൈറസിനെ മൂടിവെക്കാന്‍ അവര്‍ ശ്രമിച്ചു. തുടര്‍ന്നുവരുന്ന ആരോപണം അവര്‍ വൈറസിനെ അവരുടെ അതിര്‍ത്തി കടന്നു രക്ഷപ്പെടാനും ലോകത്തിന്റെ ബാക്കി ഭാഗത്തു നാശം വിതയ്ക്കാനും അനുവദിച്ചു എന്നാണ്. ചില സ്ഥാപനങ്ങള്‍ ചൈനയുടെ വക്താക്കളായി മാറിയതു ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ വലിയ മാനസികാഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കരുത്തുള്ള രാജ്യത്തിനും പുതിയതായി കരുത്തു നേടിയ രാജ്യത്തിനും അവരുടെ ജനതയുടെ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണു നാം ഉള്ളത്. നേതൃപരമായ ശൂന്യത ഉടലെടുത്തിട്ടുണ്ട്. ആ ശൂന്യത ഈ സമയത്തു ലോകത്തു പ്രകടമാകുന്നുണ്ടുതാനും. അതിനാല്‍, രോജ്യങ്ങള്‍ ശക്തമായും സജീവമായും തുടരുമ്പോഴും പുതിയ സാഹചര്യം പുതിയ ആഗോള സമവാക്യങ്ങളും സഖ്യങ്ങളും ആഗോള ക്രമവും സൃഷ്ടിക്കാന്‍ ഇടയാക്കും. രണ്ടു മൂന്നു കാര്യങ്ങള്‍ മാത്രം വിശദമാക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ വീക്ഷണമനുസരിച്ച് ഇന്ത്യ എന്തായിരിക്കും ചെയ്യുക? നമ്മുടെ മുന്നില്‍ ചില വെല്ലുവിളികള്‍ ഉണ്ട്. 2014ല്‍ പ്രധാനമന്ത്രി മോദി അധികാരമേറ്റപ്പോള്‍ വിദേശ നയത്തില്‍ തുടര്‍ച്ച നിലനിര്‍ത്തുകയായിരുന്നു എന്നു നമുക്കറിയാം. നാം മുന്‍ ഗവണ്മെന്റിന്റെ നയം തുടര്‍ന്നെങ്കിലും എല്ലാ ഗവണ്മെന്റും അതിന്റേതായ ചെറിയ മാറ്റങ്ങള്‍ വരുത്തുമല്ലോ. നാം വിദേശ നയത്തില്‍ ചില പുതിയ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതിന്റെയൊക്കെ ഭാവി എന്താകുമെന്നതാണു വെല്ലുവിളി.
പൊതുവേ പറഞ്ഞാല്‍, നയതന്ത്രപരമായ സ്വാശ്രയത്വമാണ് ഇന്ത്യ എപ്പോഴും കൈക്കൊണ്ടിട്ടുള്ള നയം. എന്നാല്‍, കോവിഡാനന്തര ലോകത്തില്‍ നയതന്ത്രപരമായ സ്വാശ്രയത്വത്തിന്റെ സ്ഥാനം എവിടെയായിരിക്കും? ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ചേരിചേരാ നാളുകളില്‍ ഉണ്ടായിരുന്ന സ്ഥിതിയുമായി നയതന്ത്ര സ്വാശ്രയത്വത്തെ സമീകരിക്കാന്‍ ശ്രമിക്കരുത്. നയതന്ത്ര സ്വാശ്രയത്വം എന്നതുകൊണ്ട് ഒരു ഭാഗത്തും ചേരുന്നില്ല എന്നു വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍, അതു നയതന്ത്രപരമായ നിഷ്പക്ഷതയല്ല. നയതന്ത്രപരമായ സ്വാശ്രയത്വമെന്നാല്‍ ഉരുത്തിരിഞ്ഞുവരുന്ന പുതിയ സംവിധാനത്തില്‍ ഓരോ ആവശ്യങ്ങള്‍ക്കായി ഓരോ പങ്കാളികളെ തെരഞ്ഞെടുക്കും എന്നാണ്. പ്രധാനമന്ത്രി മോദി അമേരിക്കയുമായി അടുക്കുകയാണെന്നും നമ്മുടെ നയന്ത്രപരമായ സ്വാശ്രയത്വം നഷ്ടപ്പെടുത്തുകയാണെന്നും ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഒരു രാജ്യവുമായി മാത്രമുള്ള വിദേശ നയം പിന്തുടരുകയാണു നാം. അതു നമ്മുടെ തന്ത്രപരമായ മാര്‍ഗത്തിന്റെ ഭാഗമാണ്. മറ്റൊരു രാജ്യവുമായി ഉള്ള ബന്ധത്തെ ഒരുതരത്തിലും ബാധിക്കാത്തവിധം ഒരു രാജ്യവുമായി സവിശേഷമായ ബന്ധം നിലനിര്‍ത്തുന്നതിന് ഇതിലൂടെ സാധിക്കും. നമുക്ക് അമേരിക്കയുമായി നല്ല ബന്ധമുണ്ട്; ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയുമാണ്. രൂപപ്പെട്ടുവരുന്ന ലോകക്രമത്തില്‍,പ്രത്യേകിച്ച് പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നപക്ഷം, ഈ ബന്ധം കൂടുതല്‍ സമ്മര്‍ദത്തിലേക്കു നീങ്ങുമെന്ന ആശങ്ക പൊതുവേയുണ്ട്. എന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍ നയതന്ത്രപരമായ സ്വാശ്രയത്വം നിലനിര്‍ത്തുകയെന്നാല്‍ ലോകത്തിലെ മറ്റു ശക്തികളുമൊക്കെയായി നല്ല ബന്ധം നിലനില്ക്കുക എന്നതാണ്.
അതിനാല്‍, ഓരോ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന നയം ദൃഢമായി നിലനിര്‍ത്തുകയും വിവിധ രാജ്യങ്ങളുമായി ബന്ധം ഉറപ്പാക്കുകയും ചെയ്യുന്ന പുതിയ നയതന്ത്ര സ്വാശ്രയത്വ മാതൃക സ്വീകരിക്കാന്‍ നാം സജ്ജമായിരിക്കണം. പുതിയ ശീതയുദ്ധത്തെക്കുറിച്ചു ജനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അന്‍പതുകളിലും അറുപതുകളിലും കണ്ടതും തൊണ്ണൂറുകളില്‍ സോവിയറ്റ് യൂണിയന് തകരുന്നതുവരെ നിലനിന്നതുമായ ശീതയുദ്ധം നാം കണ്ടിട്ടുണ്ട്. അക്കാലത്തു ചേരിചേരാ നയത്തെക്കുറിച്ചായിരുന്നു നാം ചര്‍ച്ച ചെയ്തിരുന്നത്. നാം രണ്ടു ഭാഗത്തും ചേര്‍ന്നില്ലെങ്കിലും ഇരു വിഭാഗവും കരുതിയതു നാം എതിര്‍വിഭാഗത്തിനൊപ്പമാണ് എന്നാണ്. എന്നാല്‍ ഇപ്പോഴത്തെ രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധവും നയതന്ത്രപരമായ സ്വാശ്രയത്വവും അല്പം വ്യത്യസ്തമാണ്.
1.3 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യ ഓരോ ഇന്ത്യക്കാര ന്റെയുമാണ്. ഓരോ ഇന്ത്യക്കാ രനും ഇവിടെ സുരക്ഷിതരാണ്. ഇതൊരു വലിയ രാജ്യമാണ്, ഏതെങ്കിലും പരിഷ്കൃത സമൂഹത്തില്‍ സ്വീകാര്യമല്ലാ ത്ത കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരി ക്കുന്ന ചില ഘടകങ്ങള്‍ ഇരുവശത്തും ഉണ്ടാകാം. എന്നാ ല്‍, അതിനെ തല്ലാന്‍ ഒരു വടിയായി ഉപയോഗിക്കാന്‍ കഴിയില്ല. നമുക്ക് പ്രത്യേക താല്‍പ്പര്യമുള്ള ഇന്തോ പെസഫിക് മേഖലയില്‍ ചൈനയും വന്‍ ശക്തിയാണ്. ഞാന്‍ സ്പര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഒരു അവസാന കാര്യം ചൈനയുമായി ബന്ധപ്പെട്ട താണ്. ഇന്ത്യയ്ക്കും ചൈന യ്ക്കും കഴിഞ്ഞ നിരവധി ദശകങ്ങളായി ബന്ധത്തിന്റെ ചരിത്രമുണ്ട്. കഴിഞ്ഞ 5- 6 വര്‍ഷങ്ങളില്‍ മോദിട സര്‍ക്കാര്‍ ചൈനയുമായി നല്ല സൗഹൃദം പുലര്‍ത്താന്‍ ശ്രമിച്ചു. അത് ചെയ്യുന്നതിനിടയില്‍ ശക്തമായ നയതന്ത്രത്തിന്റെ തത്ത്വം പിന്തുടര്ന്നു. സജീവമായ നയതന്ത്രത്തില്‍ ഏര്‍പ്പെട്ടിരുന്നു വെങ്കിലും വേണ്ടത്ര ഫലമുണ്ടായില്ല. അതിനാല്‍ ഇത് ബന്ധത്തെ മറ്റൊരു തലത്തിലേ ക്ക് കൊണ്ടുപോയി.
നാം ഈ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നു. സ്വതന്ത്രവും തുറന്നതും സുരക്ഷിതവും സമ്പന്നവുമായ ഇന്ത്യന്‍ മഹാസ മുദ്രത്തെക്കുറിച്ചും നമ്മള് സംസാരിച്ചു. സ്വതന്ത്രവും തുറന്നതും സുരക്ഷിതവുമായ ഇന്ത്യന്‍ മഹാസമുദ്രത്തെക്കു റിച്ച് സംസാരിക്കുമ്പോള്‍ ഇന്ത്യ ഒരു രാജ്യത്തെയും ഒഴിവാക്കു ന്നില്ല എന്നതും നമ്മുടെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഇത് പറയുമ്പോള്‍ ചൈനയ്ക്കും പ്രധാനപ്പെട്ട പങ്ക് ഉണ്ട് എന്ന് തന്നെയാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ ബന്ധത്തില്‍ ചൈനയുടെ പങ്കാളിത്തവും ഉണ്ടാവണമെന്ന് നാം ആവശ്യപ്പെടുന്നു.
ആഗോള പ്രശ്നങ്ങളോടുള്ള സമീപനത്തില്‍ ചൈന ചില മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പദാവലിയില്‍ ലൈന്‍ സ്ട്രഗിള്‍ എന്നൊരു വാക്യമുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് ചേരാന്‍ ആവശ്യ മായ ഓരോ നാല് വര്‍ഷത്തിലും ചില നേതാക്കളെ പുറത്താക്കേ ണ്ടതുണ്ട്, കാരണം പാര്‍ട്ടിയില്‍ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടമുണ്ട്. ആരെങ്കിലും എഴുന്നേല്ക്കും, ആരെയെ ങ്കിലും പുറത്തേക്ക് തള്ളിവിടും. ഓരോ പുതിയ നേതാവിന്റെയും ആവിര്‍ഭാവത്തോടെ ഈ പോരാട്ടം നടക്കുന്നു. അതിനാ ല്‍ ഇത് സിപിസി പ്രത്യയശാ സ്ത്രത്തിന്റെ അവിഭാജ്യ ഘടക മാണ്. 2013 ലും പ്രസിഡന്റ് സി ജിന്‍പിങ്ങിന്റെ വരവോടെയാണ് ഇത് സംഭവിച്ചത്. ചില പ്രധാന പ്പെട്ട നേതാക്കളെ മാറ്റിനിര്‍ത്തി പുതിയ നേതാക്കള്‍ ഉയര്‍ന്നു വന്നു.
എന്നാല്‍ ലൈന്‍ സ്ട്രഗിള്‍ ഇടയ്ക്കിടെ പാര്‍ട്ടി അഭിമു ഖീകരിക്കുന്ന നിരവധി പ്രശ്ന ങ്ങളുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ വരുത്തുന്നു. ഡെങ് സിയോ പ്പിംഗിന്റെ ഉയര്‍ച്ചയോ ടെയാണ് ഇത് സംഭവിച്ചത്. സുരക്ഷയും ആഭ്യന്തര വിഷയങ്ങളിലുമായി രുന്നു മാവോയുടെ ശ്രദ്ധ. എന്നാല്‍ സുരക്ഷയ്ക്ക് പകരം സാമ്പത്തിക അഭിവൃദ്ധിയി ലേക്ക് ഡെങ് സിയോപ്പിംഗിന്റെ സമയത്ത് മാറ്റം സംഭവിച്ചു. ഇതിന്റെ ഫലമായി ജിഡിപി- ഇസം എന്ന വാക്യം ഉയര്‍ന്നു വന്നു. ഇതിന്റെ ഫലമായി സാമ്പത്തിക അഭിവൃദ്ധി എന്നര്‍ത്ഥം വരുന്ന ജിഡിപി-ഇസം എന്ന വാക് ചൈനീസ് തത്വത്തിന്റെ ഭാഗമായി.
ചൈനയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനും ചൈനയെ ആശ്രയിക്കുന്ന നിരവധി രാജ്യങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൃഷ്ടിക്കാന്‍ 2013 സി ജിന്‍ പിങ്ങിന്റെ വരവോടെ പാര്‍ട്ടി ലൈന്‍ വീണ്ടും സാമ്പത്തിക അഭിവൃദ്ധി എന്ന ലൈനിലിലേക്ക് മാറി. പാര്‍ട്ടിയുടെ നയം മാറ്റവും ലൈന്‍ സമരവും ജനാധിപത്യപരമായ തുറന്ന സമൂഹം ചൈനയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
കോവിഡാനന്തര സാഹചര്യത്തില്‍ പുതിയ ലോകക്രമം ഉയര്‍ന്നുവരുന്നതോടെ ചൈനയിലെ മാറ്റങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും. സുരക്ഷ, ഉത്പാദനക്രമം, വ്യവസായം, വ്യാപാരം എന്നിവയില്‍ അധിഷ്ഠിതമാകാതെ സ്വയം പര്യാപ്തത കൈവരിക്കുന്ന രാജ്യങ്ങളെന്ന നിലക്കായിരിക്കും അത് രൂപപ്പെടുക. അതിന് ചുറ്റും മുന്‍ഗണനകളുള്ള അജണ്ടകളാണ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. ആഗോള വ്യവഹാരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ സാധ്യതയുള്ള ഒരു പുതിയ അജണ്ട കാലാവസ്ഥാ വ്യതി യാനം, പരിസ്ഥിതി തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കും. കോവിഡാനന്തര ലോകത്ത് ആഗോളതല ബന്ധങ്ങള്‍ ആ രോഗ്യ സംരക്ഷണം എന്നിവ അഭിവാജ്യഘടകമായിരിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ ആഗോളതലത്തിലേക്ക് മാറ്റപ്പെടും.
സാമൂഹ്യ അകലത്തിന്റെ പുതിയ പ്രതിഭാസങ്ങള്‍ സംജാതമായതിനാല്‍ കൃത്രിമബു ദ്ധിയെ ആശ്രയിച്ചുള്ള പുതിയ സാങ്കേതികവിദ്യ ഉടലെടുക്കും. മനുഷ്യാധ്വാനം കുറയുകയും യന്ത്രങ്ങള്‍ക്ക് പങ്കാളിത്തം കൂടുകയും ചെയ്യുന്ന സാമൂഹികക്രമം ഉരുത്തിരിയും. ഭൂതകാലത്തില്‍ നിന്ന് ഇന്നുവരെ ഭാവിയില്‍ തുടരുന്ന ഈ ഒരു പൊതു ഘടകം നിയമാധിഷ്ഠിത ലോക ക്രമമായിരിക്കും. മനപൂര്‍വ്വം ഉദാര-ഉദാരരഹിത ജനാധിപ ത്യം എന്നീ വാക്കുകള്‍ ഞാന്‍ ഉപയോഗിക്കുന്നില്ല. കാരണം അത് ഒരു പുതിയ നിയമാ ധിഷ്ഠിത ലോകക്രമമായി രിക്കും.
നമ്മുടെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവി പ്പിക്കുന്നതില് പരാജയപ്പെട്ടാല്‍ തീര്‍ച്ചയായും ഇതെല്ലാം അര്‍ത്ഥ ശൂന്യമായിരിക്കും. അതിനാല്‍, ഐഎംഎഫ് പ്രവചിച്ചതു പോലെ, ജിഡിപി വളര്‍ച്ചയില്‍ ഏഴു ശതമാനം വളര്‍ച്ച നേടിയാല്‍ ഒരു വര്‍ഷത്തിനു ള്ളില്‍ നമുക്ക് തിരിച്ചുവരാം. കാലാവസ്ഥാവ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, ആരോഗ്യ സംരക്ഷണം അല്ലെ ങ്കില്‍ കൃത്രിമബുദ്ധി, മറ്റ് ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ അല്ലെ ങ്കില്‍ നിയമം അടിസ്ഥാനമാക്കി യുള്ള ഒരു ലോകക്രമം എന്നിവ യിലെല്ലാം കോവിഡാനന്തര ലോകക്രമത്തില്‍ ഇന്ത്യ ആഗോ ള ശക്തികളുടെ വിശ്വാസം നേടുന്ന ശക്തിയായി മാറും.
ഇന്ത്യ വിശ്വ ഗുരുവായി ത്തീരണമെന്നാണ് എല്ലാവ രുടെയും ആഗ്രഹമെങ്കിലും ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആയി മാറണമെന്നോ എല്ലാത്തിനെ യും നിയന്ത്രിക്കണമെന്നോ നാം ആഗ്രഹിക്കുന്നില്ല. നമ്മുടെ അയല്പക്കത്തുള്ള രാജ്യങ്ങള്‍ ദക്ഷിണ കൊറിയയായാലും വിയറ്റ്നാമായാലും സിംഗപ്പൂരാ യാലും ഈ പ്രതിസന്ധിയെ നേരിടുന്നതിനുള്ള മഹത്തായ മാതൃക കാണിച്ച ജനാധിപത്യ രാജ്യങ്ങളാണെങ്കിലും അമേരി ക്കയും ജര്‍മ്മനിയും പോലുള്ള രാജ്യങ്ങള്‍ ഈ പുതിയ അജണ്ടയെ അടിസ്ഥാനമാക്കി ഒരു പുതിയ ലോക ക്രമം കെട്ടിപ്പ ടുക്കുന്നതിന് ഒത്തുചേരേണ്ടി വരും. അത് പുതിയ ലോകക്രമ മായിരിക്കും.
രാം മാധവ്
(ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: