കോഴിക്കോട്: നാളെ (മെയ് 31) സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സ്വയംസേവകരും സജീവ പങ്കാളിത്തം വഹിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. വീടും പരിസരവും വൃത്തിയാക്കിയും പൊതുഇടങ്ങളിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിച്ചും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.
കൊറോണയ്ക്കൊപ്പം മഴ കൂടി ശക്തിപ്പെടുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാതെ നോക്കേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും സന്നദ്ധ സംഘടനകള്‍, യുവജന കൂട്ടായ്മകള്‍, സാംസ്കാരിക സേവാ സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയെ ഈ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാക്കണം.
കൊറോണ മഹാമാരിയെ നേരിടുന്ന സാഹചര്യത്തില്‍ അത് ഫലപ്രദമായി വിജയിക്കണമെങ്കില്‍ മഴക്കാല പകര്‍ച്ചവ്യാധികളെ അകറ്റി നിര്‍ത്താന്‍ സമൂഹത്തെ ബോധവത്കരിക്കണം. ഇതിനായി മുഴുവന്‍ സ്വയംസേവകരുടെയും മാതൃശക്തിയുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: