Categories: India

‘ഇന്ത്യ’ എന്ന പേര് ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഭാഗം; ഭാരതം എന്നാക്കി ഭരണഘടനാ ഭേദഗതി വരുത്തണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ബ്രിട്ടീഷുകാര്‍ നല്‍കിയ ഇന്ത്യ എന്ന പേര് മാറ്റുന്നത് ദേശീയതയ്ക്ക് അഭിമാനമുണ്ടാക്കും. അതിനാല്‍ ഭരണ ഘടനയുടെ അനുച്ഛേദത്തില്‍ മാറ്റം വരുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Published by

ന്യൂദല്‍ഹി :  ഇന്ത്യയ്‌ക്ക് പകരം പേര് ഭാരതം എന്നാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഭരണഘടനാ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് ദല്‍ഹി സ്വദേശിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

രാജ്യത്തെ ഭാരതം എന്നോ ഹിന്ദുസ്ഥാന്‍ എന്നോ വിളിക്കുന്നതിന് പകരം ഇന്ത്യ എന്ന് വിളിക്കുന്നത് ബ്രിട്ടീഷ് അധിനിവേശ സംസ്‌കാരത്തെ മുറുകെ പിടിക്കുന്നതാണ്. ഇതിന് മാറ്റം വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.  

ബ്രിട്ടീഷുകാര്‍ നല്‍കിയ ഇന്ത്യ എന്ന പേര് മാറ്റുന്നത് ദേശീയതയ്‌ക്ക് അഭിമാനമുണ്ടാക്കും. അതിനാല്‍ ഭരണ ഘടനയുടെ അനുച്ഛേദത്തില്‍ മാറ്റം വരുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ജൂണ്‍ രണ്ടിന് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: india