ചരിത്രപരവും ശക്തവും പരിവര്‍ത്തനാത്മകവുമായ
പരിഷ്ക്കാരങ്ങളുടെ ഒരു വര്‍ഷം
പീയുഷ് ഗോയല്‍
(കേന്ദ്ര റെയില്‍വേ, വാണിജ്യ, വ്യവസായ മന്ത്രി)
2020 മെയ് 30 ന് രണ്ടാം മോദി ഗവണ്മെന്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, നമ്മുടെ രാജ്യം നിരവധി ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കല്‍, ജമ്മു കാശ്മീര്‍ വിഭജനം, പൗരത്വ ഭേദഗതി നിയമം പാസാക്കല്‍, എറ്റവുമൊടുവിലായി, കോവിഡ് 19 മഹാമാരിക്കെതിരായ സമര്‍ഥമായ പ്രതിരോധം എന്നിവയെല്ലാം ഗവണ്മെന്റിന്റെ ശക്തമായ ഭരണനേട്ടങ്ങളാണ്.
ആഗോളതലത്തില്‍ത്തന്നെ, കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രശംസ നേടിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ നിലവിലെ രോഗവ്യാപന നിരക്ക്, മരണനിരക്ക്, രോഗം ഇരട്ടിയാകുന്നതിന്റെ നിരക്ക് എന്നിവയെല്ലാം മറ്റു ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവാണ്. മഹാമാരിയുടെ സാമ്പത്തിക ആഘാതത്തെ നേരിടാന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് 20 ലക്ഷം കോടി രൂപയുടെ സുസ്ഥിര വികസന സാമ്പത്തിക പാക്കേജ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാവങ്ങള്‍ക്ക് ആശ്വാസം, നിക്ഷേപത്തിന് നവ സാധ്യതകള്‍, ബിസിനസിന് പുതിയ ചട്ടക്കൂടുകള്‍ തുടങ്ങി പാക്കേജിലെ പദ്ധതികള്‍ മത്സരക്ഷമമായ ഒരു ഭാവിയിലേയ്ക്ക് തയ്യാറെടുക്കാന്‍ പ്രാപ്തമാകുന്നവയാണ്. ശക്തവും, ആത്മവിശ്വാസത്തോട് കൂടിയതും സ്വയം പര്യാപ്തവുമായ ഇന്ത്യ എന്ന പ്രധാന മന്ത്രി ീ മോദിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന സ്വപ്നമാണ് ഈ പദ്ധതിയിലൂടെ കാണാനാവുന്നത്.
വസുധൈവ കുടുംബകം’- ലോകം ഒരു കുടുംബമാണ്- എന്ന ഇന്ത്യയുടെ പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ട്, കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ, മറ്റു രാജ്യങ്ങളെ നിര്‍ലോഭം സഹായിച്ചു. ഹൈഡ്രോക്സി ക്ലോറോക്വിന് പോലുള്ള മെഡിക്കല്‍ സാമഗ്രികള്‍ 120 ഓളം രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചപ്പോള്‍, 43 രാജ്യങ്ങള്‍ക്ക് അത് സഹായമായാണ് നല്‍കിയത്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍, ഇന്ത്യ സമസ്ത മേഖലകളിലും പുതു ഉയരങ്ങളിലെത്തി. ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചിടത്തോളം, സുരക്ഷാകാര്യ പ്രകടനങ്ങളില്‍ 2019 – 20 വര്‍ഷം ഏറ്റവും മികച്ച വര്‍ഷമാണ്. അപകടങ്ങളില്‍ ഒരു യാത്രാക്കാരനുപോലും ജീവന് നഷ്ടമായില്ല. ആളില്ല ലെവല്‍ ക്രോസിങ്ങുകള്‍ എല്ലാം ഇല്ലാതാക്കിയിട്ടുണ്ട്. ഇപ്പോള്‍, 1274 കാവലാളുള്ള ലെവല്ക്രോസിങ്ങുകളും ഇല്ലാതാക്കിയിരിക്കുന്നു (2018 – 19 ല്‍ അത് 631 ആയിരുന്നു). പുതിയ പാതകള്‍, പാത ഇരട്ടിപ്പിക്കല്‍, ഗേജ് മാറ്റം എന്നിവ 2019-20 ല്‍ 2,226 കിലോമീറ്റര്‍ ആയി വര്‍ധിപ്പിച്ചു. ഇത് 2009 – 14 ന്റെ ശരാശരി വാര്‍ഷിക കമ്മീഷനിങ്ങിനേക്കാള് 50 ശതമാനത്തില്‍ അധികമാണ് (പ്രതിവര്‍ഷം 1520 km).
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ട്രെയിനിന്റെ സമയ നിഷ്ഠത, 10 ശതമാനത്തിലധികം വര്‍ധിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത.
‘ഇന്ത്യയുടെ ജീവനാഡി’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ റെയില്‍വേ ലോക്ക്ഡൗണ്‍ വേളയിലും അതിന്റെ പേര് കാത്തു സൂക്ഷിച്ചിരിക്കുന്നു. അവശ്യവസ്തുക്കളായ ഭക്ഷ്യ ധാന്യം, ഉപ്പ്, പഞ്ചസാര, പാല്, ഭക്ഷ്യ എണ്ണ, കല്‍ക്കരി എന്നിവയുടെ ചരക്കുനീക്കം തടസ്സപ്പെടാതെ സുഗമമായി നടത്താന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞു.
കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടില്‍ സുരക്ഷിതമായി എത്തിക്കാന്‍ 3,705 ശ്രമിക് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തി. ഇതിലൂടെ 50 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളെ അതത് സംസ്ഥാനങ്ങളിലെത്തിച്ചു. 75 ലക്ഷത്തോളം യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും നല്കി. ഇതുകൂടാതെ PPE കിറ്റുകള്‍, സാനിറ്റൈസറുകള്‍, പുനരുപയോഗിക്കാവുന്ന മാസ്ക്കുകള്‍ എന്നിവയുടെ നിര്‍മാണത്തിലും ഇന്ത്യന്‍ റെയില്‍വേ പങ്കാളികളായി.
ആഭ്യന്തര വ്യാപാരികളുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് തന്നെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍, ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചു. അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാന് എന്നീരാജ്യങ്ങളുമായി നിലവിലുള്ള വ്യാപാര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി സംഭാഷണം നടത്താനും ശ്രമങ്ങളുണ്ട്. RCEP കരാറില്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ ബലി കൊടുത്തു കൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ പ്രധാനമന്ത്രി അനുവദിച്ചില്ല. ആന്റി ഡംപിങ്ങ് അന്വേഷണം ആരംഭിക്കുന്നതിനുള്ള ശരാശരി സമയം 33 ദിവസമായി കുറച്ചു. അത്യാവശ്യമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ അമിത ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിന്, 89 ഇനങ്ങളുടെ നികുതി വര്‍ധിപ്പിക്കുകയും, 13 ഇനങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം/നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് എല്ലാ നടപടികളും. ഉദാഹരണമായി അഗര്‍ബത്തിയുടെ ഇറക്കുമതി നിരോധിച്ചതിലൂടെ ലക്ഷക്കണക്കിന് അഗര്‍ബത്തി നിര്‍മാതാക്കള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ ഉപജീവനമാര്‍ഗം നിലനിര്‍ത്താനായി. ആഗോളതലത്തില്‍, ഇന്ത്യ ഒരു വിശ്വസ്തമായ വ്യാപാര പങ്കാളിയായി ഉയര്‍ന്നു വന്നിട്ടുണ്ട്.
നേരിട്ടുള്ള വിദേശ നിക്ഷേപം, 18.4 ശതമാനം വളര്‍ന്ന് 73.46 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരിക്കുന്നു. ലോക ബാങ്കിന്റെ വ്യാപാര സൗഹൃദ രാഷ്ട്രങ്ങളുടെ സൂചികയില്‍, ഇന്ത്യ, 14 സ്ഥാനം മുന്നേറി, 63-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. കല്‍ക്കരി ഖനനം, വില്‍പ്പന, കരാര്‍ നിര്‍മ്മാണം
എന്നിവയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് 100 ശതമാനവും വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ അവസരവാദപരമായ ഏറ്റെടുക്കലുകള്‍ തടയുന്നതിന് വിദേശ നിക്ഷേപ നയത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരി പോരാട്ടത്തില്‍ വ്യാപാരികളും മുന്നണിപ്പോരാളികളാണെന്ന് നമുക്ക് മനസിലാക്കാനായി. വ്യവസായ സമൂഹത്തിന്റെ താല്‍പ്പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് ഒരു ദേശീയ വ്യവസായ ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് നികുതി പരിഷ്ക്കാരം ഉള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിക്കഴിഞ്ഞു. നാഷണല്‍ സ്റ്റാര്‍ട്ട് അപ്പ് അഡ്വൈസറി കൗണ്‍സില്‍ രൂപീകരണമാണ് ഈ മേഖലയിലെ മറ്റൊരു പ്രധാന മുന്നേറ്റം.
കോവിഡ് 19 – അനന്തര നയത്തില്‍, 12 മുന്‍ഗണനാ മേഖലകളെ ഗവണ്മെന്റ് നിര്‍ണയിച്ചിട്ടുണ്ട്. നമ്മുടെ ലഭ്യമായ ആഭ്യന്തര വിഭവങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടും സ്വായത്തമായ കഴിവുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തിക്കൊണ്ടും ആഗോള കയറ്റുമതി വിഹിതം വര്‍ധിപ്പിച്ചുകൊണ്ടും പുതിയ സ്വാശ്രയ ഇന്ത്യയുടെ രൂപീകരണത്തിനാണ് നാം ശ്രമിക്കുന്നത്. ഈ വിധത്തില്‍ ഗൃഹോപകരണങ്ങള്‍, എ.സി., ലെതര്‍, ഫുട് വെയര്‍ എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. മറ്റു മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
‘തയ്യാറാക്കലിലെ ശാന്തതയും, നടത്തിപ്പിലെ ധൈര്യവുമാണ് പ്രതിസന്ധിഘട്ടത്തിലെ കാവല്ശക്തിയെന്ന്’, ദേശഭക്തിയുടെയും പ്രതിജ്ഞാബദ്ധതയുടെയും ആള്‍രൂപമായ വീര സാവര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളുടെ അന്തസത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തവും ശാന്തവും അതേസമയം ഒരു ലോക നേതാവിനുവേണ്ട ധൈര്യവും, പ്രതിസന്ധി കൈകാര്യം ചെയ്യുമ്പോള്‍, നമുക്ക് ദര്‍ശിക്കാവുന്നതാണ്.
**
പ്രതികരിക്കാൻ ഇവിടെ എഴുതുക: