• തുടര്‍ച്ചായായ മൂന്നാം വര്‍ഷവും വ്യാപാരം എളുപ്പമാക്കലില് ഇന്ത്യയുടെ കുതിച്ചുചാട്ടം. 2019ലെ 77ല്‍ നിന്നും 14 സ്ഥാനം മെച്ചപ്പെടുത്തി 190 രാജ്യങ്ങളുടെ റാങ്കിംഗില്‍ 63ലെത്തി. 2011ന് ശേഷം ഒരു വലിയരാജ്യം നടത്തുന്ന ഏറ്റവും വലിയ കുതിപ്പ്.
• സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ കീഴില്‍ അംഗീകരിച്ച 25,930 സ്റ്റാര്‍ട്ടപ്പുകളില്‍ 7,033ഉം 2019 ജൂണിന് ശേഷമുള്ളത്.
• സ്റ്റാര്‍ട്ട് അപ്പ് ഹബ്ബിലുള്ള 3,64,818 രജിസ്ട്രേഷനുകളില്‍ 44,197ഉം 2019 ജൂണിന് ശേഷമുള്ളത്.
• വോട്ടിംഗ് അവകാശത്തിന് മൂലധന പങ്കാളിത്തത്തില്‍ 50% വേണം എന്നതിനെ 25% ആക്കി ഇളവുനല്കികൊണ്ട് 2019 ഓഗസ്റ്റ് 1ന് ആദായനികുതി നിയമത്തില്‍ ഭേദഗതികൊണ്ടുവന്നു.
ആഗോള നൂതന സാങ്കേതിക വിദ്യ സൂചികയില്‍ ഇന്ത്യ അഞ്ചു സ്ഥാനങ്ങള്‍ വര്‍ധിപ്പിച്ച് 2019 ല്‍ 52-ാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്‍ഷം ഇത് 57-ാം സ്ഥാനത്തായിരുന്നു.
• ജി.ഐ.ഐയെ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെടുത്തി ജി.ഐ.ഐയ്ക്ക് തുടക്കം കുറിച്ച ആദ്യത്തെ വികസ്വര രാജ്യമായി ഇന്ത്യ മാറി.
• സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പേറ്റന്റ്റ് നിയമം കൂടുതല്‍ ലളിതമാക്കികൊണ്ട് 2003ലെ പേറ്റന്റ് നിയമം ഭേദഗതി ചെയ്തു.
• എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റ്റി കോര്പ്പറേഷന് (ഇ.സി.ജി.സി) ബാങ്കുകള്‍ നല്കുന്ന വായ്പാ ഇന്‍ഷ്വറന്‍സ് പ്രോത്സാഹനം മുതലിലും പലിശയിലും നിലവിലുള്ള ശരാശരിയായ 60%ല്‍ നിന്നും 90% ആക്കുന്നതിനായി ‘നിര്‍വിക്’ എന്നറിയപ്പെടുന്ന പുതിയ കയറ്റുമതി വായ്പാ ഇന്‍ഷ്വറന്‍സ് പദ്ധതി (ഇ.സി.ഐ.എസ്) ആരംഭിച്ചു.
• ഉയര്‍ന്നുവരുന്നതും വെല്ലുവിളി ഉയര്‍ത്തുന്നതുമായ വിപണികളിലേക്ക് കയറ്റുമതിക്ക് അധികസഹായം നല്‍കുന്നതിനായി 2019 ജൂണ്‍ 21ന് ഇ.സി.ജി.സിയില്‍ 389 കോടി രൂപയുടെ മൂലധനം ലഭ്യമാക്കി.
• ദേശീയ കയറ്റുമതി ഇന്‍ഷ്വറന്‍സ് അക്കൗണ്ട് ട്രസ്റ്റിലേക്ക് 300 കോടി രൂപയുടെ സഹായം അനുവദിച്ചു.
• ചരക്ക് നീക്ക നൈപുണ്യ കൗണ്‍സിലുമായി യോജിച്ചുകൊണ്ട് ചരക്ക് നീക്ക മേഖലയിലെ മനുഷ്യവിഭവവികസനത്തിനായി നൈപുണ്യവികസനത്തിനുള്ള 34 യോഗ്യതാ പാക്കേജുകള്‍ വികസിപ്പിച്ച് അംഗീകരിച്ചു.
പ്രധാനമന്ത്രിയ്ക്ക് ആഗോള തലത്തില്‍ ലഭിച്ച അംഗീകാരങ്ങള്‍.
ഓര്‍ണര്‍ ഓഫ് സായിദ്’ – യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പരമോന്നത ബഹുമതി
ഓര്‍ണര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്തലന്’ – പ്രമുഖ രാഷ്ട്രതന്ത്രജ്ഞര്‍ക്കും പൊതു വ്യക്തികള്‍ക്കും നല്കിയ റഷ്യയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതി
ഓര്‍ണര്‍ ഓഫ് ഡിസ്റ്റിംഗ്വിഷ്ഡ് റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ ‘- മാലിദ്വീപിന്റെ പരമോന്നത ബഹുമതി
‘കിംഗ് ഹമാദ് ഓര്‍ഡര്‍ ഓഫ് ദി റിനൈസന്‍സ് ‘- ബഹ്റൈനിന്റെ മികച്ച ബഹുമതി
ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്കാരം ‘- സ്വച്ഛ് ഭാരത് മിഷന് ലഭിച്ച ഗേറ്റ്സ് ഫൗണ്ടേഷന് അംഗീകാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: