ഇരിയ: അവഗണിക്കപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സാന്ത്വനം പകരാന്‍ രണ്ട് കോടി രൂപ ചെലവില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങാന്‍ നാട്ടുകാരുടെ ജനകീയ കൂട്ടായ്മയ്ക്കായി കൈകോര്‍ക്കാം. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതിലധികം വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് സായി ഹോസ്പിറ്റലിന് ജീവന് വെയ്ക്കുന്നത്. കാരാറുകാന് പിന്‍വാങ്ങിയതോടെ കാഞ്ഞിരടുക്കത്ത് മുടങ്ങിയ കിടക്കുന്ന ശ്രീ സത്യ സായി ഓര്‍ഫനേജ് ട്രസ്റ്റ് 200 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ് കൗണ്ടറില്ലാത്ത സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലിന് ശാപമോക്ഷമേകാന്‍ പത്തായിരം സ്ക്വയര്‍ഫീറ്റില്‍ കേരളീയ തനിമയിലുള്ള നൂതന കെട്ടിടമാണ് ഒരുങ്ങുന്നത്.
ഡയാലിസിസ് കേന്ദ്രത്തില്‍ ഒരേസമയം പത്ത് പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സൗകര്യവും ഒപി കൗണ്ടര്‍, ആധുനിക സജ്ജീകരണങ്ങളോടെ കൂടിയ ലാബ്, കാന്റീന് ഡോക്ടര്‍മാര്‍ക്കുള്ള താമസ സ്ഥലം എന്നിവയാണ് പുതിയ കെട്ടിടത്തില്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്. ചെയര്‍മാനായി ആര്‍ക്കിടെക്ട് കെ.ദാമോധരന്, ജനറല്‍ സെക്രട്ടറിയായി ബാലന് മാസ്റ്റര്‍ പരപ്പ, ഖജാന്‍ജിയായി ഇ.കെ.ഷാജി ഇരിയ, ചീഫ് കോഓഡിനേറ്ററായി ഭാസി അട്ടേങ്ങാനം എന്നിവരടക്കുന്ന കമ്മറ്റിയാണ് നിലവില്‍ വന്നത്.
ഡയാലിസിസ് കേന്ദ്രം നിര്‍മ്മിച്ച് സായി ഫൗണ്ടേഷന് കൈമാറനാണ് കൂട്ടായ്മ തിരുമാനം. കേരളത്തിലെ അറിയപ്പെടുന്ന ആര്‍ക്കിടെക്ട് വിദഗ്ധന്‍ കെ.ദാമോധരന്റെ ഉപദേശപ്രകാരം കാഞ്ഞങ്ങാട്ടെ ശിവ കണ്‍സക്ഷന്റെ ഉടമയായ എഞ്ചിനീയര്‍ എം.ബി. ശിവപ്രസാദും, ചക്രപാണി, ദിലീപ്, ശരത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ മാതൃകപ്രകാശനം ചെയ്തു. സൗജന്യ സായി ഹോസ്പിറ്റലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക 9447314208 (ഭാസി അട്ടേങ്ങാനം) 9605470377 (ബാലഗോപാലന് കക്കാണത്ത്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: