തൊടുപുഴ: തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഇടുക്കിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് വന്ന് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നയാള്‍ക്ക് കൊറോണ രോഗ ബാധ കണ്ടെത്തിയത്. തൊടുപുഴ സ്വദേശിയായ നാല്‍പ്പതുകാരന്റെ ഫലമാണ് ഇന്നലെ പോസിറ്റീവായത്. ഇതോടെ രോഗം ബാധിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. ജില്ലയിലാകെ 29 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
കഴിഞ്ഞ 17ന് ആണ് ഇദ്ദേഹം അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത്. അവിടെ നിന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് തൊടുപുഴയിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തുന്നത്. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും 27ന് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്‌ക്ക് അയയ്‌ക്കുകയായിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കോവിഡ് ബാധിച്ച് ജില്ലയില്‍ ഇപ്പോള്‍ 4 പേരാണ് ചികിത്സയിലുള്ളത്. മൂന്നാര്‍, ശാന്തന്‍പാറ, വണ്ണപ്പുറം സ്വദേശി കളും പുതുതായി തൊടുപുഴ സ്വദേശിയും.
വ്യാഴാഴ്ച തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ 28 കാരനാണ് രോഗം ബാധിച്ചത്. ന്യൂദല്‍ഹിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഇദ്ദേഹം കഴിഞ്ഞ 22ന് എറണാകുളത്ത് ട്രയിന്‍ മാര്‍ഗം എത്തിയതാണ്. മൂന്നാര്‍ ശിക്ഷക് സദനില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 48 കാരന് 25ന് ആണ് രോഗം സ്ഥിരീകരിച്ചത്. ആണിത്. ശാന്തമ്പാറ സ്വദേശിയായ 24 കാരന് 21നും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ ഇടുക്കി മെഡിക്കല്‍ കൊളേജിലും രണ്ട് പേര്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക്‌പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 308 പേര്‍. 146 പുരുഷന്‍മാരും 127 സ്ത്രീകളും 35 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട്- 160, കര്‍ണ്ണാടക- 39, ആന്ധ്രപ്രദേശ്- 8, പുതുച്ചേരി- 16, തെലുങ്കാന- 76, മഹാരാഷ്‌ട്ര – 5, ഒഡീഷ- 2, പശ്ചിമ ബംഗാള്‍- 2, എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 106 പേരില്‍ 10 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.
അതേ സമയം അഞ്ച് വിദേശ രാജ്യങ്ങളില്‍ നിന്നായി 29 പ്രവാസികളാണ് വ്യാഴാഴ്‌ച്ച ഇടുക്കി ജില്ലയിലെത്തിയത്. ഒരു ഗര്‍ഭിണിയടക്കം അഞ്ച് വനിതകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ഒമ്പത് പേരാണ് ദുബായില്‍ നിന്നെത്തിയത്. ഇതില്‍ എട്ട് പേര്‍ സ്വകാര്യ വാഹനത്തില്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാളെ തൊടുപുഴ സ്വകാര്യ ഹോട്ടലിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി.
അബുദാബിയില്‍ നിന്ന് നാല് പേരാണെത്തിയത്. ഇവരില്‍ മൂന്ന് പേരെ തൊടുപുഴ പെരുമ്പിള്ളിച്ചിറ കോളേജിലും ഒരാളെ തൊടുപുഴ രണ്ടാമത്തെ സ്വകാര്യ ഹോട്ടലിലും കോവിഡ് കെയര്‍ സെന്ററുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. കുവൈറ്റില്‍ നിന്ന് അഞ്ച് വനിതകളും നാല് പുരുഷന്‍മാരുമുള്‍പ്പെടെ ഒമ്പത് പേരാണ് ജില്ലയിലേക്ക് വന്നത്. ഇവരില്‍ നാല് പേരെ സ്വകാര്യ ഹോട്ടലിലിലും ഒരാളെ രണ്ടാമത്തെ സ്വകാര്യ ഹോട്ടലിലും നാല് പേരെ പെരുമ്പിള്ളിച്ചിറ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും രണ്ട് വനിതകളും ഒരു പുരുഷനുമുള്‍പ്പെടെ മൂന്ന് പേരാണ് എത്തിയത്. ഇതില്‍ രണ്ട പേര് റിസോര്‍ട്ടില്‍ തയ്യാറാക്കിയ പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് താമസിപ്പിച്ചത്.
ഒരാളെ ഹോട്ടലിലെ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ബഹ്റിനില്‍ നിന്നും ഒരു തമിഴ്നാട് സ്വദേശിയുള്‍പ്പെടെ നാലു പുരുഷന്‍മാരാണെത്തിയത്. മൂന്നുപേരെ സ്വകാര്യ ഹോട്ടലിലെ കേന്ദ്രത്തിലും രാജാക്കാട് സ്വദേശിയായ 33 കാരനെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കിടെ ശാരീരികാവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലുമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: