കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ നാലുപേര്‍ക്ക് കൂടി കോവിഡ് മഹാരാഷ്ട്രയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്ന് വന്ന ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്.
മെയ് 14 ന് പൂനയില്‍ നിന്ന് കാറില്‍ തലപ്പാടിയിലെത്തിയ 31 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, മെയ് 17 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിലെത്തിയ 42 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിലെത്തിയ 63 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, മെയ് 17 ന് ദുബായില്‍ നിന്നെത്തിയ 58 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു.
ഉക്കിനടുക്ക ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 28 വയസുള്ള പൈവളിഗ പഞ്ചായത്ത് സ്വദേശിക്ക് രോഗം ഭേദമായി. ഇദ്ദേഹം മെയ് 15 ന് മഹാരാഷ്ട്രയില്‍ നിന്നെത്തി 18 ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 70 ആണ്.
കാസര്‍കോട് നിലവില്‍ 665 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 3081 പേരും ആശുപത്രികളില്‍ 584 പേരും നിരീക്ഷണത്തിലുണ്ട്. തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ 6751 സാമ്പിളുകളാണ് ആകെ അയച്ചത്. 5965 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 347 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 238 പേര് ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ഇന്നലെ പുതിയതായി 485 പേരാണ് സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: