ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനമെന്ന വെല്ലുവിളിക്കിടെ രïാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം നാളെ. വാര്‍ഷികാചരണത്തിന്റെ ഭാഗമായി പത്തുകോടിയിലേറെപ്പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കത്തുകള്‍ അയയ്‌ക്കും. വെര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ പരിപാടികളുമായി ബിജെപിയും സര്‍ക്കാരിന്റെ വാര്‍ഷികം ആചരിക്കുകയാണ്.
സംഭവ ബഹുലമായ ഒരു വര്‍ഷമാണ് എന്‍ഡിഎ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളായ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കശ്മീരിലെ 370-ാം വകുപ്പിന്റെ റദ്ദാക്കലും ഏകീകൃത സിവില്‍ കോഡിലേക്ക് നയിക്കുന്ന മുത്തലാഖ് നിരോധനവുമെല്ലാം ആദ്യ മാസങ്ങളില്‍ തന്നെ നടപ്പാക്കി മോദി സര്‍ക്കാരിന്റെ രïാംവരവ് ഉജ്ജ്വലമാക്കി. ഒരുതുള്ളി ചോര പോലും വീഴ്‌ത്താതെ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി താഴ്വരയില്‍ വികസനത്തിന് വഴിവയ്‌ക്കുന്നതായി. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീംകോടതി അനുമതി ലഭിച്ചതോടെ പ്രത്യേക സമിതി രൂപീകരിച്ച് പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ സാധിച്ചതും നേട്ടമായി. എന്നാല്‍, കൊറോണയെന്ന പുതിയ വെല്ലുവിളിയാണ് വാര്‍ഷികവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും നേരിടുന്നത്.
അമേരിക്കയും ബ്രിട്ടനുമടക്കമുള്ള സമ്പന്ന രാജ്യങ്ങള്‍ അടിപതറിയ കൊറോണയുടെ താണ്ഡവത്തില്‍ നിന്ന് ഇന്ത്യയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇതുവരെയും മോദി സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ക്ക് സാധിച്ചു. രïര മാസത്തിലേറെയായി നീളുന്ന സമ്പൂര്‍ണ ലോക്ഡൗണിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷികം. അതിനാല്‍, ആഘോഷ പരിപാടികളില്ല. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദേശവുമായി ബിജെപി പ്രവര്‍ത്തകര്‍ പത്തു കോടിയിലേറെ വീടുകള്‍ സമ്പര്‍ക്കം ചെയ്യും.
2014ല്‍ 282 സീറ്റുമായി അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2019ല്‍ 303 സീറ്റുകളോടെ വന്‍ വിജയമാണ് ആവര്‍ത്തിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടി എത്തിയതോടെ ബിജെപിയുടെ പ്രത്യയശാസ്ത്ര വാഗ്ദാനങ്ങളോരോന്നായി അതിവേഗം യാഥാര്‍ത്ഥ്യമായി.
കൊറോണ പ്രതിസന്ധിയില്‍ ഇന്ത്യയുടെ രക്ഷയ്‌ക്ക് 20 ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് കരുത്തോടെ മുന്നോട്ട് നീങ്ങുകയാണ് മോദി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക