2019 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ പ്രധാനമന്ത്രി 2024 ല്‍ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2014 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഏകദേശം 1.85 ട്രില്യണ്‍ യുഎസ് ഡോളറായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.7 ട്രില്യണ്‍ യുഎസ് ഡോളറിലെത്തി, അതിനാല്‍, അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 5 ട്രില്യണ്‍ യുഎസ് ഡോളറിലെത്താന്‍ രാജ്യത്തിന് ശേഷിയില്‍ ഉണ്ടെന്ന് ‘2019 ജൂലൈയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞിരുന്നു. ആ ലക്ഷ്യം സാധൂകരിക്കാനും, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും ചെറുകിട ഇടത്തരം മേഖലയെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ഒരു ആഗോള നിക്ഷേപക രാജ്യമാക്കാനുമുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ആദ്യ ഒരുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്കി. മോദി സര്‍ക്കാര്‍ ആദ്യ തവണ അനാവശ്യമായ 1,428 നിയമങ്ങള്‍ റദ്ദാക്കിയെങ്കില്‍ രണ്ടാം തവണ കാലഹരണപ്പെട്ട ചുവപ്പു നാടകള്‍ ഒഴിവാക്കാന്‍ 2019 ല്‍ അത്തരം 58 നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അംഗീകരിച്ചു. ഇത് ഇന്ത്യയെ വ്യവസായസൗഹൃദ രാജ്യമാക്കി മാറ്റുന്നു.
• വ്യവസായങ്ങളുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച പട്ടികയില്‍ ഇന്ത്യ 79 സ്ഥാനങ്ങള്‍ ഉയര്‍ന്നു 2014- ലെ 142 -ാം സ്ഥാനത്തു നിന്ന് ഇന്ത്യ 2019 ല്‍ 63-ാം സ്ഥാനത്ത് എത്തിയതായി ലോകബാങ്ക്
• നാസ്കോമിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്
• ഇന്ത്യയില്‍ നിലവില്‍ ഏകദേശം 8,900-9,300 ടെക് സ്റ്റാര്ട്ടപ്പുകളാ നുള്ളത്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1,300 എണ്ണം പുതുതായി ചേര്‍ത്തവയാണ്.
• അവര്‍ 60,000 നേരിട്ടുള്ള ജോലികളും 1.3-1.8 ലക്ഷം പരോക്ഷ ജോലികളും സൃഷ്ട്ടിച്ചു
• ഇന്ത്യയ്ക്ക് ഇപ്പോള്‍ 24 യൂണികോണ്‍സ് ഉണ്ട് (ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്), ഇത് ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണ്, 2025 ഓടെ രാജ്യത്ത് 95-105 യൂണികോണ്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
• ചരിത്രപരമായ കോര്‍പ്പറേറ്റ് നികുതി : പുതിയ ആഭ്യന്തര ഉല്പാദന കമ്പനിയ്ക്ക് 15% വരെ കുറഞ്ഞ നികുതി, മറ്റേതെങ്കിലും ഇളവ് ലഭിക്കാത്ത കമ്പനികള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ 22% നികുതി.
• ചരിത്രപരമായ തൊഴില്‍ പരിഷ്കാരങ്ങളുടെ കാലഘട്ടം
• സാമ്പത്തിക വിഭവങ്ങള്‍ സാമൂഹിക വികസന പദ്ധതികള്‍ക്ക് ഉപയോഗിക്കുകയും നഷ്ടത്തിലായ പൊതുമേഖലാ ബാധ്യതയൊഴിവാക്കുന്നതിനുമായി ഓഹരി വിറ്റഴിക്കല്‍.
• നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്ന പരിഷ്കാരങ്ങള്‍: സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിച്ചു, നികുതി റിട്ടേണുകളുടെ ഇ-അസസ്മെന്റ്റി ഏകീകൃത ഡോക്യൂമെന്റെഷന്‍ സംവിധാനം നടപ്പിലാക്കി
• മുദ്ര ശൈലി, മുദ്ര വായ്പ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ 1.1 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു
• മുദ്ര വായ്പകള്ളിലൂടെ 51 ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ചു.
• അത്തരം വായ്പകള്‍ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുന്ന തൊഴിലുകളില്‍ 28% വര്‍ധനയുണ്ടായി.
• ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം, എംഎസ്എംഇകള്‍ക്ക് ഇപ്പോള്‍ 30 ദിവസത്തിനുള്ളില്‍ ജിഎസ്ടി റീഫണ്ടുകള്‍ ലഭിക്കും.
• ബാങ്കുകളിലേക്കുള്ള കുടിശ്ശിക വേഗത്തില്‍ തീര്‍ക്കുന്നതിനായി ഒറ്റത്തവണ സെറ്റില്‍മെന്റ് നയം പ്രഖ്യാപിച്ചു.
• എംഎസ്എംഇ വായ്പകളെ 2021 മാര്‍ച്ച് വരെ നിഷ്ക്രിയ വായ്പ തരംതിരിക്കില്ല.
• എന്‍ബിഎഫ്സി മേഖലയ്ക്കുള്ള പിന്തുണ
• പൊതുമേഖലാ ബാങ്കുകളുമായി ബാങ്ക് ലയനത്തിന്റെ ചരിത്രപരമായ തീരുമാനം
• ഡിജിറ്റല്‍, ഇലക്ട്രോണിക് പേയ്മെന്റുകള്‍: നെഫ്റ്റിനും ആര്ടിജിഎസിനുമുള്ള നിരക്കുകള്‍ നീക്കംചെയ്തു,
• ഇന്ത്യയിലെ യുപിഐ ഉപയോക്താക്കളുടെ എണ്ണം അടുത്തിടെ 100 ദശലക്ഷം കടന്നിരിക്കുന്നു
• എഫ്ഡിഐ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു, ഇന്ത്യയെ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിന് കല്‍ക്കരി ഖനനത്തില്‍ 100% എഫ്ഡിഐ അനുവദിക്കുകയും മത്സരാധിഷ്ഠിത ഊര്‍ജ്ജ വിപണി സൃഷ്ടിക്കുകയും ചെയ്യുന്നു
• ഇ.വികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളുടെയും ജിഎസ്ടി 12% ല്‍ നിന്ന് 5% ആയി കുറച്ചു,
• ഇ.വി വായ്പകള്‍ക്ക് നല്കിയ പലിശയ്ക്ക് 1.5 ലക്ഷം രൂപ അധിക ആദായനികുതി കിഴിവ്
• കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) 2020 ഏപ്രില്‍ 1 മുതല്‍ 2020 മെയ് 21 വരെ 16,84,298 അപേക്ഷകള്‍ കണക്കാക്കി 26,242കോടി രൂപയുടെ നികുതി റീഫണ്ടുകള്‍ അനുവദിച്ചു.
• 15,81,906 അപേക്ഷകര്‍ക്ക് 14,632 കോടി രൂപ ആദായനികുതി റീഫണ്ടുകള്‍ അനുവദിച്ചു.
• ഈ കാലയളവില്‍ 1,02,392 കോര്‍പ്പറേറ്റ് നികുതി റീഫണ്ടുകളായി 11,610 കോടി രൂപ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: