പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ തോട് കയ്യേറി പഞ്ചായത്ത് ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ റോഡ് നിര്‍മ്മിക്കുന്നതായി പരാതി. നിര്‍മ്മാണ പ്രവര്‍ത്തനത്തെയും കയ്യേറ്റത്തെയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മാടായി പഞ്ചായത്ത് അംഗം മമ്മസന്‍ അഷ്റഫ് ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുടെ സ്ഥലത്തേക്ക് പതിനഞ്ചാം വാര്‍ഡില്‍ ആദ്യം നിശ്ചയിച്ച സ്ഥലത്ത് നിന്ന് മാറ്റി പാലം നിര്‍മ്മിക്കുന്ന വിവാദത്തിന് തുടര്‍ച്ചയായിട്ടാണ് റോഡ് നിര്‍മ്മാണ നടക്കുന്നത് എന്നാണ് ആരോപണം. പ്രദേശത്തെ 15,14 വാര്‍ഡുകളിലൂടെ ഒഴുകുന്ന ബേദയില്‍ തോടാണ് ഇപ്പോള്‍ കയ്യേറി റോഡ് നിര്‍മ്മിക്കുന്നത്.
സ്ഥലം മാറ്റി നിര്‍മ്മിച്ച പാലത്തിന് ചേര്‍ന്ന് കൊണ്ടാണ് റോഡ് നിര്‍മ്മാണം നടക്കുന്നത്. റോഡ് നിര്‍മ്മാണത്തിന് സൗകര്യം ഒരുക്കിക്കൊണ്ട് പഞ്ചായത്തിലെ തോടുകളില്‍ എവിടെയും കാണാത്ത നിലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണം നടക്കുന്ന തോടിന്റെ ഉള്‍ഭാഗമായി മാത്രം കരിങ്കല്ല് കൊണ്ട് കെട്ടികൊടുത്തിരിക്കുകയാണ് പഞ്ചയാത്ത്. കൂടാതെ തണ്ണീര്‍തടങ്ങള്‍ നികത്തിയുമാണ് റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
മഴക്കാലമായാല്‍ വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാകുന്ന വാര്‍ഡുകളാണ് 14ഉം 15ഉം. തോട് കയ്യേറിയുള്ള റോഡ് നിര്‍മ്മാണം മഴയെത്തുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാക്കുവാന്‍ കാരണമാക്കുമെന്നാണ് വാര്‍ഡുകളിലെ ജനങ്ങളുടെ പരാതി. തണ്ണീര്‍ തടങ്ങളും തോടുകളും സംരക്ഷിക്കേണ്ട പഞ്ചായത്ത് അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നതില്‍ ജനരോക്ഷം ശക്തമാണ്. റവന്യൂ, പഞ്ചായത്ത് അധികൃതര്‍ കയ്യേറ്റം കണ്ടിലെന്ന് നടിക്കുകയാണ്. പഞ്ചായത്ത് ഭരണ സ്വാധീനം ഉപയോഗിച്ച് ചില തല്പരകക്ഷികളാണ് ഇതിന് പിറകില്‍. അടിയന്തിരമായി സ്ഥലം പരിശോധിച്ച് അനധികൃത കയ്യേറ്റവും നിര്‍മ്മാണവും നിര്‍ത്തിവെക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: