തിരുവനന്തപുരം: ബംഗ്ലാദേശില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്ത കേസില്‍ പ്രതികളായ നാലു ബംഗാളി സ്വദേശികളും വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യുന്നതിലേക്കായി ജൂണ്‍ 29 ന് ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.
പ്രോസിക്യൂഷന് ഭാഗം സാക്ഷികളെ വിസ്തരിക്കുന്നതിനും രേഖകള്‍ വിളിച്ചു വരുത്തുന്നതിനുമുള്ള തീയതികള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിലേക്കാണ് എല്ലാ പ്രതികളും ഹാജരാകാന്‍ ജഡ്ജി സനില്‍കുമാര്‍ ഉത്തരവിട്ടത്. കേസിനാസ്പദമായ കള്ളനോട്ട് വിതരണ സംഭവം നടന്നത് 2011 മാര്‍ച്ച് 21 നാണ്.
നെയ്യാറ്റിന്‍കര താലൂക്കിലെ ബാലരാമപുരം, പാറശ്ശാല, ഇടിച്ചക്കപ്ലാമൂട് എന്നിവിടങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലൂടെയാണ് വ്യാജനോട്ട് വിതരണം നടന്നത്. ബംഗാളി സ്വദേശികളും മുംബൈ ബദമിയാനി കോളനിയിലെ ഹോട്ടല്‍ ജീവനക്കാരുമായ കാമിര്‍ ഉള് ഇസ്ലാം, ദല്‍ഹിയിലെ കരാര്‍ തൊഴിലാളികളായ അനാമുള്‍ ഹഖ്, സിറാജുള്‍ ഹഖ്, ഫാം ഹൗസ് തൊഴിലാളിയായ രാഹുല്‍ ആമിന് എന്നീ നാല് പ്രതികളെ ഹാജരാക്കാനാണുത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: