ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് തിരിച്ചടി നല്കാന് നിര്‍ണായക നീക്കവുമായി വ്യോമസേന. യുദ്ധമുഖത്തേക്ക് കൂടുതല്‍ സൈനികരെയും ആയുധങ്ങളും പെട്ടെന്ന് എത്തിക്കാന്‍ സാധിക്കുന്ന അമേരിക്കന്‍ നിര്‍മിത ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ ചൈനീസ് അതിര്‍ത്തിയില്‍ വ്യോമസേന വിന്യസിച്ചു. ചൈനയ്ക്ക് മറുപടി നല്കി ചിനൂക് ഹെലികോപ്റ്റര്‍ അസമിലെ മോഹന്‍ബാരി വ്യേമതാവളത്തിലാണ് എത്തിച്ചിരിക്കുന്നത്.
അസമിന് പുറമെ സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിങ്ങളിലേക്കും ചിനൂക്കിനെ ഉടന്‍ വിന്യസിച്ചേക്കും. താഴ്വാരങ്ങളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും വളരെ പെട്ടന്ന് സൈന്യത്തെയും ആയുധങ്ങളെയും വിന്യസിക്കുന്നതിനുള്ള ഏറ്റവും മികച്ച ഹെലികോപ്റ്ററായാണ് ചിനൂക്ക്. ഒരു മലയെവരെ എടുത്തുകൊണ്ട് 20,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ചിനൂക്കിന് കഴിയും.
ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അടിയന്തരയോഗം വിളിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് സൈനിക നേതൃത്വത്തിലുള്ളവരുമായി പ്രധാനമന്ത്രി ഉന്നത തല യോഗം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇന്ത്യന്‍ അതിര്‍ത്തിക്കകത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നടത്തരുതെന്ന നിലപാട് ചൈന എടുത്തതോടെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഏറ്റെടുത്തത്. യോഗത്തിന് പിന്നാലെ ചൈനീസ് അതിര്‍ത്തികളില്‍ ഇന്ത്യ സേനവിന്യാസം ശക്തമാക്കിയിട്ടുണ്ട്.
ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സഞ്ചാരം ദുഷ്കരമായതിനെ തുടര്‍ന്നാണ് ഈ നടപടി. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: