ന്യൂദല്‍ഹി : ലാന്‍ഡിങ്ങിനു മുമ്പായി തകര്‍ന്ന് വീണ പാക് വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും വിദേശ കറകന്സികള് കണ്ടെത്തി. മൂന്ന് കോടി രൂപ മൂല്യമുള്ള വിവിധ രാജ്യങ്ങളിലെ കറന്‍സികളാണ് കണ്ടെത്തിയത്. എന്നാല്‍ ഈ പണം സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെടാതെയാണ് കടത്തിയിട്ടുള്ളത്.
രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത്രയും വലിയ തുക വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടേയും ബാഗേജ് സ്കാനറുകളുടേയും നിരീക്ഷണത്തില്‍ പെടാതെ വിമാനത്തിനുള്ളില്‍ എത്തിയതിനെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം ആരാണ് ഈ ബാഗുകള്‍ കൊണ്ടു വന്നതെന്നോ ആരുടെ ഉടമസ്ഥയിലുള്ളതാണെന്നോ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ജനവാസ മേഖലയിലാണ് പാക്കിസ്ഥാന് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായതില് രണ്ട് യാത്രക്കാര്‍ മാത്രമാണ് രക്ഷപ്പെട്ടത്. 97 പേര് കൊല്ലപ്പെട്ട്. ലാഹോറിലേക്കുള്ള വിമാനമാണ് ഇത്തരത്തില്‍ തകര്‍ന്നത്.
അപകടത്തില്‍ മരിച്ച 47 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 43 പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്കി. ബാക്കിയുള്ള മൃതശരീരങ്ങളും യാത്രക്കാരുടെ സാധനസാമഗ്രികളും തിരിച്ചറിയാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. എന്നാല്‍ ചൈന പത്തു വര്‍ഷത്തോളം ഉപയോഗിച്ച് പഴകിയ വിമാനമാണ് പാക്കിസ്ഥാന് വിറ്റത്. 2016 ഡിസംബര്‍ 7-ലെ വിമാനാപകടത്തിന് ശേഷം പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: