മുംബൈ: സംസ്ഥാന പോലീസ് സേനയിലെ വൈറസ് വ്യാപനത്തില്‍ ഭീതിയോടെ മഹാരാഷ്ട്ര. 131 പോലീസുകാര്‍ക്ക് കൂടി കൊറോണ കണ്ടെത്തിയതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരും മരണവും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര കൂടുതല്‍ ആശങ്കയില്‍.
മഹാരാഷ്ട്ര പോലീസ് സേനയിലെ 2095 അംഗങ്ങള്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 236 പേര് ഉദ്യോഗസ്ഥരും 1859 പേര് മറ്റ് റാങ്കുകളിലുള്ളവരുമാണ്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെയും സംസ്ഥാനത്ത് മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് മരിക്കുന്ന പോലീസുകാരുടെ എണ്ണം 22 ആയി. 897 പോലീസുകാര്‍ രോഗമുക്തരായി. ആകെ 56,948 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
മറ്റിടങ്ങളില്‍ നിന്ന് സ്വദേശികള്‍ ചെന്നൈയിലേക്ക് മടങ്ങിത്തുടങ്ങിയ പശ്ചാത്തലത്തില്‍ രോഗവ്യാപനം മുന്നില്‍ക്കണ്ട് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയമിക്കാന്‍ ഒരുങ്ങുകയാണെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി സി. വിജയ് ഭാസ്കര്‍. കൂടുതല്‍ രോഗബാധിതരുള്ള നഗരങ്ങളിലൊന്നായ ചെന്നൈയില്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച അഞ്ച് ലക്ഷത്തില്‍പരം ആളുകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിഴയിനത്തില്‍ എട്ട് കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. രണ്ട് ദിവസത്തിനിടെ ചികിത്സയിലിരിക്കെ ചെന്നൈയില്‍ ആത്മഹത്യ ചെയ്തത് രണ്ട് രോഗികളെന്നും റിപ്പോര്‍ട്ട്. ആകെ 18,545 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചത്. 133 പേര് മരിച്ചു.
ദല്‍ഹിയില്‍ രോഗികളുടെ എണ്ണം 15,257 ആയി. 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയത് 792 പേര്‍ക്ക്. ഇതോടെ വൈറസ് ബാധിതരുടെ പട്ടികയില്‍ ദല്‍ഹി മൂന്നാമതെത്തി. ഇന്നലെ പതിനഞ്ച് പേര് കൂടി ദല്‍ഹിയില്‍ മരിച്ചു.
കര്‍ണാടകയില്‍ ഇന്നലെ 135 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 2418 ആയി. രോഗവ്യാപന നിരക്കില്‍ നാലമതുള്ള ഗുജറാത്തില്‍ 374 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 15195. 938 പേര് സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചു. രാജസ്ഥാനില്‍ 7703 പേര്‍ക്കും മധ്യപ്രദേശില്‍ 7261 പേര്‍ക്കും ഇതുവരെ കൊറോണ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: