തൃക്കൊടിത്താനം: മഹാക്ഷേത്രത്തില്‍ കരനെല്‍ കൃഷി ചെയ്തു. ക്ഷേത്രത്തിലെ ജീവനക്കാരാണ് ലോക്ഡൗണ്‍ കാലത്താണ് കൃഷി ചെയ്തത്. ക്ഷേത്രഭൂമിയില്‍ കൃഷി ചെയ്യണം എന്നുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്നാണ് കൃഷി.
നെല്ല് നിറപുത്തരി ആവശ്യത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്നും ജീവനക്കാര്‍ പറഞ്ഞു. മേല്‍ശാന്തി പുതുമന മനുനമ്പൂതിരിയുടെ നേതൃത്വത്തില്‍ ജീവനക്കാരായ ബിനു കുളത്തുര്‍, രാജേഷ്, ജയകുമാര്‍, വിജയകുമാര്‍, കണ്ണന് എന്നിവരാണ് നെല്‍കൃഷിക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: