മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ രാമേശ്വരം – കല്‍വത്തി കനാല്‍ ശുചീകരണത്തില്‍ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജനകീയ പ്രക്ഷോഭമുയരുന്നു. കിഴക്ക് കൊച്ചി കായലും പടിഞ്ഞാറ് അറബികടലുമായി ബന്ധിപ്പിക്കുന്ന കനാലിന് 5.8 കിലോമീറ്റര്‍ നീളമുണ്ട്.
ഈ കനാല്‍ ഇപ്പോള്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ് കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്. പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ടിനും ഇത് കാരണമാകുന്നു. 50 വര്‍ഷത്തിലെറെയായി നവീകരണങ്ങളൊന്നും നടത്താത്ത കനാലിലെ ചെളി നീക്കുന്നതിനും സംരക്ഷണത്തിനുമായി 25 വര്‍ഷത്തിനകം 15 കോടിയോളം രൂപയാണ് ചെലവഴിക്കപ്പെട്ടത്. കനാലിന് കുറുകെ പോകുന്ന പൈപ്പുകളും ചെറുപാലങ്ങളും കയേറ്റങ്ങളും അധികൃതരുടെ അനാസ്ഥയും കൂടി ആയതോടെ രാമേശ്വരം-കല്‍വത്തി കനാല്‍ ജനങ്ങളില്‍ രോഗഭീതിയും സൃഷ്ടിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെയും കൊച്ചിന് കോര്‍പ്പറേഷന്റെയും കനാല്‍ ശുചീകരണ പദ്ധതിയില്‍ അവഗണിക്കപ്പെട്ട രാമേശ്വരം-കല്‍വത്തി കനാല്‍ ശുചീകരണത്തിനും സംരക്ഷണത്തിനുമായി കേന്ദ്ര സഹായമനുവദിച്ചിട്ടും അധികൃതരുടെ നിസ്സംഗതയ്ക്കെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ബിജെപി ഇന്ന് രാവിലെ 10ന് ജനശ്രദ്ധ സമരം നടത്തും. കനാല്‍ തീരത്ത് 20 ഓളം കേന്ദ്രങ്ങളില്‍ സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: