കൊച്ചി: എറണാകുളത്ത് ചികിത്സയിലുള്ള ആലപ്പുഴ സ്വദേശിനിക്ക് കൊറോണ സ്ഥിരീകരിച്ചു. മെയ് 26 ലെ കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഇന്നലെ 438 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 228 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 8,063 ആയി. ഇതില്‍ 119 പേര് ഹൈറിസ്ക്ക് വിഭാഗത്തിലും, 7944 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.
13 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. 289 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 147 എണ്ണം സമൂഹവ്യാപനം ഉണ്ടോ എന്നറിയാനായി സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി ശേഖരിച്ചയവയാണ്. ഇന്ന് 72 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 303 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.
ജില്ലയില്‍ 23 കൊറോണ കെയര്‍ സെന്ററുകളിലായി 797 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 247 പേര് പണം നല്കി ഉപയോഗിക്കാവുന്ന കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്. പ്രധാന മാര്‍ക്കറ്റുകളില്‍ 99 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 121 ഡ്രൈവര്‍മാരുടെയും ക്ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 68 പേരെ കണ്ട്രോള് റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: