ദുബായ്: ദുബായിയില്‍ ജോലി ചെയ്യുകയും മറ്റ് എമിറേറ്റുകളില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്കായി പുതിയ ഉത്തരവുമായി ദുബായ് പോലീസ്. ഈവിധത്തില്‍ താമസിക്കുന്ന എല്ലാവരും യാത്ര ചെയ്യുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ രേഖകളും, എംപ്ലോയറില്‍ നിന്നുള്ള പെര്‍മിറ്റ് ലെറ്ററും കയ്യില്‍ കരുതണമെന്ന് ദുബായ് പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി മേജര്‍ ജനറല്‍ അബ്ദുള്ള അലി അല്‍ ഗെയ്തി വ്യക്തമാക്കി. ആവശ്യമായ രേഖകള്‍ കൈവശമില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും അദേഹം വ്യക്തമാക്കി.
ദുബായിയില്‍ രാത്രി 11 മണി മുതല്‍ രാവിലെ ആറു വരെയാണ് സ്റ്റെറിലൈസേഷന്‍ സമയം. എന്നാല്‍ മറ്റ് എമിറേറ്റ്സുകളില്‍ ഇത് രാത്രി എട്ട് മുതല്‍ ആരംഭിക്കും. അത് കൊണ്ട് തന്നെ എട്ടിന് ശേഷം മറ്റ് എമിറേറ്റ്സുകളിലേക്ക് കടക്കുകയും ചെയ്യുന്നവരില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിഴ ഈടാക്കാവുന്നതാണെന്ന് ദുബായ്വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎഇയിലെ എമിറേറ്റ്സുകളില്‍ സ്റ്റെറിലൈസേഷന്‍ സമയങ്ങളില്‍ വാഹന ഗതാഗത സംവിധാനങ്ങള്‍ക്ക് കര്‍ശന വിലക്കുകള്‍ നിലനില്‍ക്കുകയാണ്. ദുബായിയില്‍ ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നും 3,000 ദര്ഹമാകും പിഴയായി ഈടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: